ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷാ തീയതികള്‍ മാറ്റില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു...
ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷാ തീയതികള്‍ മാറ്റില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
ജെഇഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെയാരിക്കും. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നാണ് നടത്തുന്നത്.
പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയെങ്കിലും പരീക്ഷ മാറ്റുമെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദീകരണം നല്കിയത്.
Keywords: NEET, JEE, Examination, National Testing Agency
COMMENTS