തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുപ്രഭാതം ദിനപത്രത്തിലെ ഫോട്ടോഗ്ര...
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുപ്രഭാതം ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് (32) അന്തരിച്ചു.
ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: രമ്യ. മകന്‍: അങ്കിത്. സഹോദരി: ശ്രീകുമാരി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ജൂലായ് 31 ന് രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിലായിരുന്നു അപകടം. ശ്രീകാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിറുത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
നെഞ്ചിനും തലക്കും ഗുരുതര പരുക്കേറ്റ ശ്രീകാന്ത് ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായിരുന്ന ശ്രീകാന്ത് നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
Summary: Suprabhatham daily photographer S. Sreekanth passed away. Sreekanth, who was undergoing treatment at the Thiruvananthapuram Medical College Hospital after being injured in an accident on July 31st.He was treated in the intensive care unit of the Medical College Hospital.
Keywords: Summary: Suprabhatham daily, Photographer, S. Sreekanth, Thiruvananthapuram Medical College Hospital
COMMENTS