ന്യൂഡല്‍ഹി: ഇന്ത്യയെ രണ്ടു ലോക കിരീടങ്ങള്‍ ചൂടിച്ച ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റാഗ...
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി നേരത്തേ വിരമിച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലമെന്നു പറയാവുന്ന 16 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ധോണി വിരാമം കുറിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ ചെന്നൈയുടെ ക്യാപ്റ്റനായി ധോണി കളത്തിലുണ്ടാവും.
ഇതുവരെ തനിക്ക് കിട്ടിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും എം എസ് ഡി പറഞ്ഞു. ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് ധോണി ഇന്‍സ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.
അമിതാഭ് ബച്ചന് ചിത്രമായ 'കഭീ കഭീ'യിലെ 'മേ പല് ദോ പല് കാ ഷായര്' എന്ന ഗാനത്തിന്റെ അകമ്പടിയിലാണ് വീഡിയോ.
ഏകദിന ലോകകപ്പും ട്വന്റി ട്വന്റി ലോകകപ്പും 2013 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണി ഇന്ത്യയ്ക്കായി നേടി.
Summary: Legendary star Mahendra Singh Dhoni has retired from international cricket after leading India to two great victorires. The former captain of the Indian cricket team announced his retirement on Instagram.
Keywords: Legendary star, Mahendra Singh Dhoni , International cricket, India, Cricket, Victory, Captain, Instagram
COMMENTS