തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരന്‍. ശിവശങ്കര്‍ വഞ്ചകനാണെന്നും ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരന്‍. ശിവശങ്കര്‍ വഞ്ചകനാണെന്നും അയാള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കള്ളക്കടത്തു കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ലെന്നും ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ് അദ്ദേഹത്തിനുമേല്‍ ആരോപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടനാപരമായി ഈ സംഭവത്തിന് മുഖ്യമന്ത്രിക്ക് ബാധ്യതയില്ലെന്നും ശിവശങ്കര്‍ മാത്രമാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
രാമായണ മാസത്തിന്റെ പവിത്രത ഉള്‍ക്കൊള്ളാതെ അനാവശ്യമായി പ്രതിപക്ഷം സര്‍ക്കാരിനുമേല്‍ ആരോപണം ഉന്നയിക്കുകയാണെന്നും കള്ളപ്രചാരണങ്ങളും വ്യക്തിഹത്യയും കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷമെന്നും മന്ത്രി വ്യക്തമാക്കി.
തങ്ങള്‍ ശിവശങ്കര്‍മാരുടെയും സ്വപ്‌നമാരുടെയും ആരാധകരല്ലെന്നും എന്നാല്‍ ഭരണത്തില്‍ ഐ.എ.എസ്സുകാരെ ഒഴിവാക്കാനാവില്ലെന്നും അതിനര്‍ത്ഥം ഭരിക്കുന്നത് അവരല്ലെന്നും ജനാധിപത്യ സര്‍ക്കാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം.ശിവശങ്കറെ തള്ളിപ്പറഞ്ഞുകൊണ്ട് ആദ്യമായി ഒരു മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പോലും പതിവു വാര്‍ത്താസമ്മേളനങ്ങളില്‍ ശിവശങ്കറെ തള്ളിപ്പറയാത്ത സാഹചര്യത്തിലാണ് ഈ നടപടി.
Keywords: Minister, G.Sudhakaran, M.Sivasankar, CM
COMMENTS