തിരുവനന്തപുരം: കോവിഡ് വ്യാനപനത്തിനു കാരണമായേക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ദീര്‍ഘദൂര ...
തിരുവനന്തപുരം: കോവിഡ് വ്യാനപനത്തിനു കാരണമായേക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ വേണ്ടെന്നു കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു.
സാമൂഹ്യ അകലമില്ലാതെ എല്ലാ സീറ്റിലും ആളെ ഇരുത്തി പോകാനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. ഇതിനെതിരേയാണ് ആരോഗ്യ വകുപ്പ് രംഗത്തു വന്നത്.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആശങ്ക അറിയിച്ചു. തുടര്‍ന്ന്, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ച് സര്‍വീസ് തുടങ്ങാനുള്ള തീരുമാനം റദ്ദാക്കുകയായിരുന്നു.
കേരളത്തില്‍ ഇപ്പോള്‍ 498 ഹോട്ട് സ്പോട്ടുകളുണ്ട്. മിക്ക ജില്ലാ ആസ്ഥാനങ്ങളും കണ്ടെയ്‌മെന്റ് സോണാണ്. തിരുവനന്തപുരത്തു തന്നെ സര്‍വീസ് ആരംഭിക്കാനിരുന്നത് ആനയറയില്‍ നിന്നാണ്.
കെ.എസ്.ആര്‍.ടി.സിയുടെ നിരവധി ജീവനക്കാര്‍ ഇപ്പോള്‍ തന്നെ കോവിഡ് രോഗികളാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട ഘട്ടത്തിലേക്കു സംസ്ഥാനം പോകേണ്ടിവരുമെന്ന ആശങ്ക നിലനില്‍ക്കെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുന്നത് ആശങ്ക ജനിപ്പിച്ചിരുന്നു.
പല ഡിപ്പോകളും പൂട്ടിയിട്ടിരിക്കുകയാണ്. ഹ്രസ്വദൂര സര്‍വീസുകള്‍ പോലും നടത്താനാവാത്ത സ്ഥിതിയുണ്ട്.
Summary: KSRTC has decided not to start long distance services from today following a warning from the health department. The decision of KSRTC was to seat people in all the seats without any social distance. The health department came out against this. Health Minister K.K. Shailaja herself expressed concern to the CM's office. Subsequently, the Chief Minister spoke to Transport Minister AK Shashindra on the phone and canceled the decision to start the service.
Keywords: KSRTC, Health departmen, Social distance, Health Minister K.K. Shaila, Chief Minister, Transport Minister AK Shashindra
COMMENTS