കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം അത്യന്തം ദു:ഖകരവും നിര്‍ഭാഗ്യകരവുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്ത...
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം അത്യന്തം ദു:ഖകരവും നിര്‍ഭാഗ്യകരവുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. അപകടസ്ഥലത്തുവച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മുഖ്യമന്ത്രി പ്രശംസിച്ചു.
നാലു കുട്ടികള്‍ ഉള്‍പ്പടെ 18 പേര്‍ അപകടത്തില്‍ മരണമടഞ്ഞു. ഇവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും അപകടസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞിരുന്നു. 146 പേര്‍ വിവിധ ആശുപത്രികളിലായി പ്രവേശിപ്പെട്ടിരിക്കുകയാണ്. ഇവരില്‍ 23 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരാള്‍ കോവിഡ് പോസിറ്റീവും ആയിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപയുടെ ധനസഹായം നല്‍കും. കൂടാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.
കേന്ദ്ര സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും നിസാര പരിക്കുകള്‍ ഉള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.
കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അപകടസ്ഥലത്തെത്തി അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും സാമ്പത്തിക സഹായം പുറപ്പെടുവിക്കുകയുമായിരുന്നു.
Keywords: Kozhikode flight accident, Central - State governments, Financial assistance
COMMENTS