കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കും വരെ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കരിപ്പൂരില്‍ ദ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കും വരെ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കരിപ്പൂരില്‍ ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ അപകടത്തെത്തുടര്‍ന്ന് രണ്ടു പൈലറ്റുമാരടക്കം 18 പേര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി.
അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മ്മിച്ചതാണോയെന്നു പരിശോധിക്കണമെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.
Keywords: Karipur airport, Highcourt, Plea, CBI
COMMENTS