കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ തീരുമാനം മാറ്റി സര്‍ക്കാര്‍. രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യമി...
കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ തീരുമാനം മാറ്റി സര്‍ക്കാര്‍. രോഗികളുടെ ഫോണ്‍ രേഖകള്‍ ആവശ്യമില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കോവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള പൊലീസിന്റെ നീക്കത്തിനെതിരെയുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍.
എന്നാല്‍ ഈ തീരുമാനം കോവിഡ് രോഗികളുടെ സമ്പര്‍ക്കം മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണെന്നും അതിനായി അവരുടെ ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രം എടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ മറ്റു രേഖകള്‍ വേണമെങ്കില്‍ വെള്ളിയാഴ്ച സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Keywords: Highcourt, Covid patients, Government, Ramesh Chennithala
COMMENTS