ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. മുൻ രാഷ്ട്രപതിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗ...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു.
ഈ മാസം ആദ്യം മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് കൊറോണ വൈറസ് ബാധയുമുണ്ടായി. ദിവസങ്ങലായി അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞനും രാജ്യത്തെ ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരനുമായാണ് പ്രണബ് മുഖര്‍ജി അറിയപ്പെട്ടിരുന്നത്.
പ്രണബ് മുഖര്‍ജി അന്തരിച്ച വിവരം മകന്‍ അഭിജിത് മുഖര്‍ജിയാണ് അറിയിച്ചത്. ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഏറ്റവും മികച്ച പരിശ്രമവും ഇന്ത്യയിലുടനീളമുള്ള ആളുകളില്‍ നിന്നുള്ള പ്രാര്‍ത്ഥനകളും മനസ്സിലുണ്ടാവുമെന്നും അഭിജിത് മുഖര്‍ജി ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ശ്വാസകോശത്തിലെ അണുബാധയും രൂക്ഷമായിരുന്നു. വൃക്കസംബന്ധമായ അസുഖവും കലശലായി. ഓഗസ്റ്റ് 10 നാണ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ.
ഇതിനിടെ, ആശുപത്രിയില്‍ കോവിഡ് 19 പോസിറ്റീവാണെന്നു കണ്ടെത്തുകയും ചെയ്തു. 'ഒരു പ്രത്യേക നടപടിക്രമത്തിനായി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍, ഞാന്‍ ഇന്ന് കോവിഡ് പരിശോധനയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച എന്നോട് ഇടപഴകിയ ആളുകളോട്, സ്വയം ക്വാറന്റൈനില്‍ പോവുകയും പരിശോധനയ്ക്കു വിധേയരാവുകയും വേണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യം വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
2012 മുതല്‍ 2017 വരെ ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. ഭാരത രത്‌ന നല്കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചിരുന്നു.
'കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 എന്റെ അച്ഛന് ഭാരത് രത്ന ലഭിച്ചതിനാല്‍ എനിക്ക് ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. കൃത്യം ഒരു വര്‍ഷത്തിനുശേഷം ഓഗസ്റ്റ് 10 ന് അദ്ദേഹം ഗുരുതരാവസ്ഥയിലായി. ദൈവം അദ്ദേഹത്തിന് ഏറ്റവും മികച്ചത് ചെയ്യട്ടെ, സന്തോഷങ്ങളും സങ്കടങ്ങളും സ്വീകരിക്കാന്‍ എനിക്ക് ശക്തി നല്‍കട്ടെ. എല്ലാവരുടെയും ആശങ്കകള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു, '' എന്നായിരുന്നു മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തത്.
COMMENTS