തിരുവനന്തപുരം: ഫോണ്‍ ഡയല്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശം ബി.എസ്.എന്‍.എല്‍ നിര്‍ത്തുന്നു. ദുരന്ത സാഹചര്യങ്ങളില്‍ പോലും ...
തിരുവനന്തപുരം: ഫോണ്‍ ഡയല്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശം ബി.എസ്.എന്‍.എല്‍ നിര്‍ത്തുന്നു. ദുരന്ത സാഹചര്യങ്ങളില്‍ പോലും ഫോണ്‍ ചെയ്യുമ്പോള്‍ പ്രയാസമുണ്ടാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുളള സന്ദേശം നിര്‍ത്താന്‍ സാധിക്കില്ലെങ്കിലും ബി.എസ്.എന്‍.എല്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് നടപടി.
അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് വിളിക്കുമ്പോള്‍ പോലും കേള്‍ക്കുന്ന കോവിഡ് സന്ദേശം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യം അനേകം പരാതികള്‍ക്ക് ഇടവരുത്തിയിരുന്നു.
Keywords: Covid alert, BSNL, Stop, Dial
COMMENTS