സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വെഞ്ഞാറമൂട്ടിനടുത്ത് തേമ്പാംമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തിനു പി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിനടുത്ത് തേമ്പാംമൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തിനു പിന്നില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
കൊലപാതകവും അക്രമവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നുവരണം.
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപ്പൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുന്നു. തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നത്.
ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. ഇതിനായി ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ പ്രദേശത്ത് നേരത്തെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ധീര രക്തസാക്ഷികളായ സഖാക്കള്‍ മിഥിലാജിനും ഹഖ് മുഹമ്മദിനും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും കോടിയേരി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നും പിടിക്കപ്പെട്ടവരാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിടിയിലായവര്‍ക്ക് എസി ഡി പി ഐ ബന്ധമാണുള്ളതെന്നാണ് അന്വേഷണത്തില്‍ അറിയാനായതെന്നും രമേശ് പറഞ്ഞു.
ഭരണ പരാജയം മറയ്ക്കാനായി സിപിഎം നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകങ്ങള്‍. കോണ്‍ഗ്രസ് ആരെയും കൊല്ലാനോ പിടിക്കാനോ നില്‍ക്കാറില്ലെന്നു ജനത്തിനു നന്നായി തിരിച്ചറിയാം. ഭരണം തകര്‍ന്നു മുഖം നഷ്ടപ്പെട്ട സിപിഎം കൊലപാതകം കോണ്‍ഗ്രസിനു മേല്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്നും രമേശ് പറഞ്ഞു.
Summary: CPM state secretary Kodiyeri Balakrishnan has blamed the Congress party for the killing of two DYFI activists at Thembammoodu.The Congress is trying to create insecurity by committing murder and violence. Strong public sentiment should be raised against this, Kodiyeri said.
Opposition leader Ramesh Chennithala, however, said that the Congress had no role to play in the killings and that none of those arrested were Congress workers. Ramesh said that the investigation has revealed that the arrested persons have links with SDPI.
Keywords: CPM, State secretary, Kodiyeri Balakrishnan, Congress party, DYFI activists , Thembammoodu, Opposition leader, Ramesh Chennithala, SDPI
COMMENTS