കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടരാന്‍ അനുമതി നല്‍കി ഹൈക്കോടതി. നിലവില്‍ എന്‍ഫോഴ്‌സ്‌മ...
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടരാന്‍ അനുമതി നല്‍കി ഹൈക്കോടതി. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം നോട്ട് നിരോധന സമയത്ത് വെളുപ്പിച്ചെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്.
പത്തു കോടി രൂപ ഇത്തരത്തില്‍ ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ഒരു മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ട് വഴി വെളുപ്പിച്ചെന്നാണ് ഹര്‍ജിക്കാരന്റെ പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി സമീപിച്ചത്.
Keywords: Highcourt, Ex minister Ibrahim Kunju, Investigation
COMMENTS