തിരുവനന്തപുരം: പി എസ് സി നിയമനം കിട്ടാത്തതില്‍ മനംനൊന്ത് അനു എന്ന യുവാവ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതില്‍ കേരളമാകെ യുവജന സംഘടനകളുടെ പ്രത...
തിരുവനന്തപുരം: പി എസ് സി നിയമനം കിട്ടാത്തതില്‍ മനംനൊന്ത് അനു എന്ന യുവാവ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതില്‍ കേരളമാകെ യുവജന സംഘടനകളുടെ പ്രതിഷേധം.
സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാര്‍ക്കു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം കാരക്കോണം സ്വദേശിയാണ് മരിച്ച അനു(28). ആത്മഹത്യാ കുറിപ്പും അനു എഴുതി വച്ചിരുന്നു. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സഹോദരനാണ് കണ്ടെത്തിയത്.
അനു ലിസ്റ്റിലുണ്ടായിരുന്ന എക്‌സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതാണ് മാനസിക സംഘര്‍ഷത്തിനിടയാക്കിയും മരണത്തില്‍ കലാശിച്ചതും. സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ അനുവിന് എഴുപത്താറാം റാങ്കായിരുന്നു. ലിസ്റ്റിലെ 72 പേര്‍ക്കാണ് നിയമനം ലഭിച്ചത്.
ജോലി കിട്ടുമെന്ന് അനു ഉറച്ചു വിശ്വസിച്ചിരുന്നു. ഏപ്രിലില്‍ ലിസ്റ്റ് കാലാവധി കഴിഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 20 വരെ നീട്ടി.
ആ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നില്ലെങ്കില്‍ അനുവിനു ജോലി കിട്ടുമായിരുന്നുവെന്നും ആത്മഹത്യ ഉണ്ടാകുമായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
നേരത്തെ പൊലീസ് ലിസ്റ്റിലുഎ അനു വന്നിരുന്നുവെങ്കിലും കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു.
അനുവിന്റെ ആത്മഹത്യാ കുറിപ്പ് :
കുറച്ചു ദിവമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി.
പാലക്കാട്ടും കനത്ത പ്രതിഷേധം നടക്കുകയാണ്. സ്റ്റേഡിയം ബസ് സ്റ്റാന്റിലേക്ക് ഡി സി സി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും പി എസ് സി ചെയര്‍മാന്റെയും കോലം കത്തിച്ചു. ഇവിടെ തന്നെ സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍ റോഡ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രണ്ടിടത്തും പൊലീസിന്റെ ബലപ്രയോഗമുണ്ടായി. ആലപ്പുഴയിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്നും കുടുംബത്തിലെ മറ്റൊരാള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനുവിന്റെ വീട്ടിലെത്തിയ സികെ ഹരീന്ദ്രന്‍ എം എല്‍ എക്ക് എതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പി എസ് സിയെ ഹരീന്ദ്രന്‍ ന്യായീകരിച്ചു എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
അനുവിന്റെ ആത്മഹത്യക്ക് കാരണം സര്‍ക്കാരാണെന്നും പി എസ് സിയെ സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ചെയര്‍മാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബക്കറ്റില്‍ തൊഴില്‍ എടുത്തുവച്ചിട്ടില്ലെന്ന് പറഞ്ഞു ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ കയറെടുക്കേണ്ട സാഹചര്യത്തിലെത്തിച്ച പി.എസ്.സിയും സര്‍ക്കാരുമാണ് അനുവിന്റെ മരണത്തിനുത്തരവാദിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ് രംഗത്തുണ്ടാകുമെന്നും കേരളമാകെ പ്രതിഷേധ സമരം നടത്തുമെന്നും ഷാഫി പറഞ്ഞു.
പിഎസ്എസി ഓഫീസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണിസമരം നടത്തുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഓര്‍ക്കുക
ആത്മഹത്യ കൊണ്ട് ഒരു പ്രശ്‌നവും അതിജീവിക്കാനാവില്ല. ജീവിതപ്രശ്‌നങ്ങളെ സധൈര്യം നേരിടുകയാണ് വേണ്ടത്. റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടപ്പോള്‍ അനു വാശിയോടെ പഠിച്ചു മറ്റൊരു ലിസ്റ്റില്‍ ആദ്യ റാങ്കില്‍ തന്നെ എത്തിപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിനു ശോഭനമായൊരു ഭാവി ഉണ്ടാകുമായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ കിട്ടുന്നതിലും മികച്ച വരുമാനം ലഭിക്കാവുന്ന സ്വയം തൊഴില്‍ അവസരങ്ങളും ഇന്നു നമ്മുടെ നാട്ടില്‍ ധാരാളം ലഭ്യമാണെന്നും തിരിച്ചറിയുക. മാനസിക സംഘര്‍ഷം നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഹെല്‍പ് ലൈന്‍ നമ്പറുകളായ 1056, 0471 2552056 എന്നിവയുടെ സഹായം തേടുക.
-ടീം വൈഗ
Keywords: Anu, PSC, Suicide, Kerala, Jobless
COMMENTS