സ്വന്ത്ം ലേഖകന്‍ ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഷാ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയ...
സ്വന്ത്ം ലേഖകന്‍
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഷാ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍, ഞാന്‍ പരിശോധന നടത്തി. റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യം സുരക്ഷിതമാണ്, പക്ഷേ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയാണ്, ''ഷാ ട്വീറ്റ് ചെയ്തു.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് ക്വാറന്റൈനില്‍ പോകാനോ പരിശോധനയ്ക്കു വിധേയരാകാനോ ഷാ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അമിത് ഷാ സന്നിഹിതനായിരുന്നു. മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങളായി പ്രധാനമന്ത്രിയുടെ വസതിയില്‍ കര്‍ശനമായ പ്രോട്ടോക്കോള്‍ ഉണ്ട്.
ബിജെപി മേധാവി ജെ പി നഡ്ഡ, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങി നിരവധി പേര്‍ അമിത് ഷായ്ക്ക് സൗഖ്യം നേര്‍ന്നു.
അമിത് ഷായുടെ സമ്പര്‍ക്ക പട്ടിക വിപുലമാണ്. നിരവധി ചടങ്ങുകളില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു. നിരവധി നേതാക്കളും ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഷായുടെ ആരോഗ്യത്തെക്കുറിച്ച് മെയ് മാസത്തില്‍ പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. പിന്നീട് ഷാ തന്നെ ഇക്കാര്യത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നു വെളിപ്പെടുത്തിയിരുന്നു.
കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് പരിശോധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലാണ്.
യുപിയിലെ വനിതാ മന്ത്രി
വൈറസ് ബാധിച്ചു മരിച്ചു
ഉത്തര്‍ പ്രദേശിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് -19 ബാധിച്ച് മരിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അവര്‍.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ് ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ജൂലൈ 29 മുതല്‍ ക്വാറന്റൈനിലായിരുന്നു.
ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ല്ഷണില്ലാത്ത രോഗബാധയാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നതെന്ന് കാവേരി ആശുപത്രി അധികൃതര്‍ പറഞ്ഞു.
നേരത്തെ, രാജ്ഭവനിലെ 84 ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ അധികം പേരും, സുരക്ഷാ, അഗ്‌നിശമന സേവന വിഭാഗത്തിലെ ജോലിക്കാരായിരുന്നു. ഈ ഉദ്യോഗസ്ഥര്‍ പ്രധാന കെട്ടിടത്തില്‍ ജോലി ചെയ്തിരുന്നില്ല. ഗവര്‍ണറുമായോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ ഓഫീസ് അറിയിച്ചിരുന്നു.
ഏതാനും മന്ത്രിമാരും നിയമനിര്‍മ്മാതാക്കളും തമിഴ്നാട്ടില്‍ സമീപകാലത്ത് പോസിറ്റീവായിരുന്നു. ചൈന്നെ നഗരത്തില്‍ മാത്രം ാള്‍ 12,000 രോഗികള്‍ ചികിത്സയിലാണ്.
Summary: Union Home Minister Amit Shah has been diagnosed with the corona virus positive. Shah himself tweeted the news. When I saw the initial symptoms of corona, I checked. The report is positive. My health is safe, but I am seeking treatment at the hospital on the advice of doctors, ”Shaw tweeted.
Uttar Pradesh Technical Education Minister Kamal Rani Varun died due to covid-19 infection. She was undergoing treatment at the Sanjay Gandhi Institute of Medical Sciences in Lucknow.
Tamil Nadu Governor Banwarilal Purohit has also been diagnosed with the corona virus. The governor has been on quarantine since July 29 after three employees of the Raj Bhavan were diagnosed with the disease.
Keywords: Union Home Minister, Amit Shah, corona virus, positive, health, Uttar Pradesh, Technical Education Minister, Kamal Rani Varun, Sanjay Gandhi Institute of Medical Sciences, Lucknow,
Tamil Nadu Governor, Banwarilal Purohit, Raj Bhavan
COMMENTS