കാസര്‍കോട് : ആനി ബെന്നി കൊലക്കേസിലെ പ്രതി ആല്ബിന് ബെന്നി (22) യെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കുടുംബ സ്വത്തായ നാലര ഏക്കര്‍...
കാസര്‍കോട് : ആനി ബെന്നി കൊലക്കേസിലെ പ്രതി ആല്ബിന് ബെന്നി (22) യെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
കുടുംബ സ്വത്തായ നാലര ഏക്കര്‍ സ്ഥലം സ്വന്തമാക്കുന്നതിനായിരുന്നു ആല്ബിന് ആസൂത്രിത കൊലപാതകം നടത്തിയത്. കുടുംബം കൂട്ട ആത്മഹത്യ നടത്താന്‍ ശ്രമിച്ചുവെന്നു വരുത്താനും ആല്ബിന് ശ്രമം നടത്തി.
കുടുംബ സ്വത്ത് കൈക്കലാക്കി അതു വിറ്റു പണവുമായി നാടുവിടുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. കുടുംബ സ്വത്തായ നാലര ഏക്കര്‍ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു ലക്ഷ്യം. സ്വത്ത് സ്വന്തം പേരിലാക്കാനും രഹസ്യബന്ധങ്ങള്‍ക്ക് തടസമായ കുടുംബത്തെ ഇല്ലാതാക്കാനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന്് ആല്ബിന് പൊലീസിനു മൊഴി കൊടുത്തു.
വൈദ്യ പരിശോധനയും കോവിഡ് പരിശോധനയും നടത്തിയശേഷം ആല്‍ബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയേക്കും.ആല്‍ബിന്റെ സഹോദരി ആനി ബെന്നി ഈ മാസം അഞ്ചിനാണ് ഛര്ദ്ദിയെത്തുടര്ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ആനിയുടെ അച്ഛന് ബെന്നിയേയും അമ്മ ബെന്‍സിയേയും പിറ്റേന്ന് ഛര്ദ്ദിയെത്തുടര്ന്ന് ആശുപത്രിയിലാക്കി. ഭക്ഷ്യവിഷബാധയെന്നായിരുന്നു സംശയം.
പോസ്റ്റ്മോര്‍ട്ടത്തില്‍ ആനിയുടെ ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരന് ആല്ബിന് നടത്തിയ കൊലപാതകമെന്ന് കണ്ടെത്തിയത്.തുടക്കത്തിലേ നല്ല ചികിത്സ നല്കിയിരുന്നുവെങ്കില് 16 കാരിയായ ആനി ബെന്നിയെ രക്ഷിക്കാമായിരുന്നുവെന്നാണ് കരുതുന്നത്. മഞ്ഞപ്പിത്തമെന്ന് ആനിയെ നാടന്‍ വൈദ്യന്റെ അടുത്താണ് ചികിത്സ തേടി കൊണ്ടുപോയത്. ഇതു സമയം നഷ്ടപ്പെടാന്‍ കാരണമായി.
എലിവിഷം ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് അവശ നിലയിലായ ആല്‍ബിന്റെ അച്ഛന് ബെന്നി അപകട നില തരണം ചെയ്തെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വെള്ളരിക്കുണ്ടിലെ കടയില്‍ നിന്ന് കഴിഞ്ഞ മാസം 29നാണ് ആല്ബിന് ബെന്നി എലിവിഷം വാങ്ങിയത്. വീട്ടില്‍ ഉണ്ടാക്കിയ ഐസ്ക്രീമില് മുപ്പതാം തീയതി വിഷം കലര്‍ത്തി. ആല്ബിന് തൊണ്ടവേദനയെന്ന് പറഞ്ഞ് ഐസ്ക്രീം കഴിച്ചില്ല. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മയ്ക്ക് അതു നിര്‍ബന്ധിച്ച് നല്കി.
രണ്ടാഴ്ച മുമ്പ് കോഴിക്കറിയില്‍ വിഷം കലര്‍ത്തി കൂട്ട കൊലപാതകത്തിന് ബെന്നി ശ്രമിച്ചു. അന്ന് വിഷത്തിന്റെ അളവ് കുറവായതിനാല്‍ കുടുംബം രക്ഷപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഐസ് ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍ ബെന്നി ശ്രമിച്ചത്.
Keywords: Albin Benny, Vellarikkundu, Murder, Aani Benny
COMMENTS