ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിട്ട് സുപ്രീംകോടതി. സുശാന്തിന്റെ പിതാവ് ബിഹാറില്‍ ര...
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിട്ട് സുപ്രീംകോടതി. സുശാന്തിന്റെ പിതാവ് ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അംഗീകരിച്ച സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഈ കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാനും കോടതി മുംബൈ പൊലീസിനോട് നിര്‍ദ്ദേശിച്ചു.
COMMENTS