തിരുവനന്തപു രം: സംസ്ഥാനത്ത് ഇന്ന് 2467 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ കണക്കാണിത്. 13 മരണ...
തിരുവനന്തപു രം: സംസ്ഥാനത്ത് ഇന്ന് 2467 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ കണക്കാണിത്.
13 മരണം ഇന്ന് റിപ്പോർട്ട് ചെയതു. 2243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതിൽ 175 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1351 പേർക്ക് രോഗം ഭേദമായി.
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 461 (445)
മലപ്പുറം 352 (332)
കോഴിക്കോട് 215 (205)
തൃശൂര്‍ 204 (183)
ആലപ്പുഴ193 (164)
എറണാകുളം 193 (179)
പത്തനംതിട്ട 180 (145)
കോട്ടയം 137 (134)
കൊല്ലം 133 (131)
കണ്ണൂര്‍ 128 (111)
കാസര്‍കോട് 101 (79)
പാലക്കാട് 86 (64)
ഇടുക്കി 63 (50)
വയനാട് 30 (21)
ആഗസ്റ്റ് 22ന് മരിച്ച തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്‍ ചെട്ടിയാര്‍ (80), കണ്ണൂര്‍ സ്വദേശി പി.പി. ഇബ്രാഹീം (63), ആഗസ്റ്റ് 24ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യന്‍ (85), ആഗസ്റ്റ് 23ന് മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അബ്ദുള്‍ ഗഫൂര്‍ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുള്‍ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശന്‍ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂര്‍ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരിച്ച തിരുവനന്തപുരം പുലിയന്തോള്‍ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി അബ്ദുള്‍ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരിച്ച തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിന്‍ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശിനി മേരി (72) എന്നിവരുടെ പരിശോധനാ ഫലമാണ് കോവിഡ് മൂലമുള്ള പോസിറ്റീവായിരിക്കുന്നത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
കാസര്‍കോഡ് 14
തൃശൂര്‍ 10
തിരുവനന്തപുരം 9
ആലപ്പുഴ 7
എറണാകുളം 7
മലപ്പുറം 7
കണ്ണൂര്‍ 7
പത്തനംതിട്ട 3
കോഴിക്കോട് 2
കൊല്ലം 2
വയനാട് 1
എറണാകുളം ജില്ലയിലെ ഒരു ഐ.എന്‍.എച്ച്.എസ്. ജീവനക്കാരനുംരോഗം ബാധിച്ചു.
ഫലം നെഗറ്റീവായവര്‍
തിരുവനന്തപുരം 201
കൊല്ലം 58
പത്തനംതിട്ട 43
ആലപ്പുഴ 95
കോട്ടയം 59
ഇടുക്കി 13
എറണാകുളം 191
തൃശൂര്‍ 100
പാലക്കാട് 66
മലപ്പുറം 254
കോഴിക്കോട് 150
വയനാട് 32
കണ്ണൂര്‍ 49
കാസര്‍കോട് 40
ആകെ കോവിഡ് മരണം-257
ഇന്നു സമ്പര്‍ക്ക രോഗികള്‍-2243
സമ്പര്‍ക്ക ഉറവിടം അറിയാത്തവര്‍-175
പരിശോധനാഫലം നെഗറ്റീവായവര്‍ 1351
ഇന്ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-69
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവര്‍-22,344
രോഗമുക്തര്‍ ഇതുവരെ-41,694
നിരീക്ഷണത്തിലുള്ളവര്‍-1,89,781
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍-17,646
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-2098
നിലവിലെ ഹോട്ട് സ്പോട്ടുകള്‍-604
പുതിയ ഹോട്ട് സ്പോട്ടുകള്‍-10
തൃശൂര്‍ ജില്ല
കുന്നംകുളം മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വള്ളത്തോള്‍ നഗര്‍ (6), പഴയന്നൂര്‍ (5, 7 (സബ് വാര്‍ഡ്)
പാലക്കാട് ജില്ല
കുമരംപുത്തൂര്‍ (11), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്)
തിരുവനന്തപുരം ജില്ല
ആറ്റിങ്ങല്‍ (22)
പത്തനംതിട്ട ജില്ല
ഇരവിപേരൂര്‍ (5, 12, 14, 16, 17)
കണ്ണൂര്‍ ജില്ല
ചെറുപുഴ (2)
എറണാകുളം ജില്ല
കറുകുറ്റി (14, 16)
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍-25
തൃശൂര്‍ ജില്ല
കൊടകര (സബ് വാര്‍ഡ് 2), അവിനിശേരി (സബ് വാര്‍ഡ് 3), എലവള്ളി (വാര്‍ഡ് 9), തോളൂര്‍ (5), കോലഴി (സബ് വാര്‍ഡ് 1)
പത്തനംതിട്ട ജില്ല
ഏറാത്ത് (6, 8), കുന്നത്താനം (10), കുറ്റൂര്‍ (5, 6, 7), ഓമല്ലൂര്‍ (1), പുറമറ്റം (2, 12, 13)
പാലക്കാട് ജില്ല
ആലന്തൂര്‍ (എല്ലാ വാര്‍ഡുകളും), മാതൂര്‍ (15), കുത്തന്നൂര്‍ (4, 8), തൃത്താല (8)
വയനാട് ജില്ല
മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), തൊണ്ടര്‍നാട് (1, 2, 3, 5, 6), വെള്ളമുണ്ട (10, 13)
തിരുവനന്തപുരം ജില്ല
കടയ്ക്കാവൂര്‍ (8, 9, 10, 11), ചെമ്മരുതി (4, 5, 7, 15)
ഇടുക്കി ജില്ല
ഉപ്പുതുറ (സബ് വാര്‍ഡ് 6), ആലക്കോട് (സബ് വാര്‍ഡ് 2)
കണ്ണൂര്‍ ജില്ല
ചപ്പാരപ്പടവ് (10, 17), പെരളശേരി (4, 5, 6, 7, 9, 16, 18)
മലപ്പുറം ജില്ല
വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22)
കൊല്ലം ജില്ല
ശൂരനാട് സൗത്ത് (5).
COMMENTS