തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 1017 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നരിക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 1017 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേസമയം, 800 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്
സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 219 (210)
കോഴിക്കോട് 174 (128)
കാസര്‍കോട് 153 (139)
പാലക്കാട് 136 (61)
മലപ്പുറം 129 (109)
ആലപ്പുഴ 99 (94)
തൃശൂര്‍ 74 (62)
എറണാകുളം 73 (54)
ഇടുക്കി 58 (23)
വയനാട് 46 (44)
കോട്ടയം 40 (36)
പത്തനംതിട്ട 33 (11)
കണ്ണൂര്‍ 33 (23)
കൊല്ലം 31 (23).
ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരി കാസര്‍കോട് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 97 ആയി. മറ്റു മരണങ്ങള്‍ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. കാസര്‍കോട് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തര്‍ എന്ന കണക്കിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
പരിശോധനാഫലം നെഗറ്റീവാവയവരുടെ കണക്ക് ജില്ല തിരിച്ച്
എറണാകുളം 146
തിരുവനന്തപുരം 137
മലപ്പുറം 114
കാസര്‍ഗോഡ് 61
കോട്ടയം 54
കൊല്ലം 49
തൃശൂര്‍ 48
പത്തനംതിട്ട 46
പാലക്കാട് 41
ആലപ്പുഴ 30
ഇടുക്കി 20
വയനാട് 20
കണ്ണൂര്‍ 18
കോഴിക്കോട് 16.
11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ രോഗമുക്തി നേടി.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ (12)
തിരുവനന്തപുരം ജില്ല
കല്ലിയൂര്‍ (13)
ഇടുക്കി ജില്ല
ചക്കുപള്ളം (11)
എറണാകുളം ജില്ല
എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13)
തൃശൂര്‍ ജില്ല
മുളങ്കുന്നത്തുകാവ് (11)
കോഴിക്കോട് ജില്ല
നടുവണ്ണൂര്‍ (4, 5).
കണ്ണൂര്‍ ജില്ല
മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന് (6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2)
സംസ്ഥാനത്താകെ 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 11,437 പേര്‍ ആശുപത്രികളിലാണ്. 1390 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 511.
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍ (16)
തിരുവനന്തപുരം ജില്ല
പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12)
കൊല്ലം ജില്ല
കുളക്കട (9, 18).
ഇടുക്കി ജില്ല
കട്ടപ്പന മുനിസിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3)
എറണാകുളം ജില്ല
കവലങ്ങാട് (13), പള്ളിപ്പുറം (5)
തൃശൂര്‍ ജില്ല
അളഗപ്പനഗര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13)
പാലക്കാട് ജില്ല
പട്ടഞ്ചേരി (15), മറുതറോഡ് (10)
വയനാട് ജില്ല
മാനന്തവാടി മുനിസിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും)
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan, Anjuthengu
COMMENTS