തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
തിരുവനന്തപുരം 292 (281)
മലപ്പുറം 170 (145)
കോട്ടയം 139 (115)
ആലപ്പുഴ 110 (99)
കൊല്ലം 106 (88)
പാലക്കാട് 78 (49)
കോഴിക്കോട് 69 (56 )
കാസര്‍ഗോഡ് 56 (49)
എറണാകുളം 54 (48)
കണ്ണൂര്‍ 41 (28)
പത്തനംതിട്ട 30 (13)
വയനാട് 25 (24)
തൃശൂര്‍ 24 (17)
ഇടുക്കി 17 (14).
ഓഗസ്റ്റ് 4ന് മരിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), 6ന് മരിച്ച എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലത്തില്‍ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 108 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
പരിശോധനാഫലം നെഗറ്റീവായവര്‍
എറണാകുളം 138
പത്തനംതിട്ട 116
കാസര്‍ഗോഡ് 115
മലപ്പുറം 109
തിരുവനന്തപുരം 101
പാലക്കാട് 80
തൃശൂര്‍ 57
കോട്ടയം 56
വയനാട് 48
കൊല്ലം 43
ആലപ്പുഴ 35
ഇടുക്കി 31
കോഴിക്കോട് 30
കണ്ണൂര്‍ 11
12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ ജില്ലകളിലായി 1,49,357 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 11,742 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 1278 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പുതിയ ഹോട്ട് സ്പോട്ടുകള്‍ -34
എറണാകുളം ജില്ല
ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5)
പാലക്കാട് ജില്ല
കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13)
തൃശൂര്‍ ജില്ല
വരന്തരപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8)
കോഴിക്കോട് ജില്ല
കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3)
പത്തനംതിട്ട ജില്ല
മലയാലപ്പുഴ (4), ഏറത്ത് (6, 8)
ഇടുക്കി ജില്ല
ഉപ്പുതുറ (16), കുമളി (7, 8, 9, 12)
മലപ്പുറം ജില്ല
നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും )
കൊല്ലം ജില്ല
നിലമേല്‍ (1, 2, 13)
വയനാട് ജില്ല
മുള്ളന്‍കൊല്ലി (18, 33).
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി സ്ഥലങ്ങള്‍-8
എറണാകുളം ജില്ല
നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15)
മലപ്പുറം ജില്ല
കൊണ്ടോട്ടി മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും)
കൊല്ലം ജില്ല
ഇട്ടിവ (2, 4, 5, 12, 20)
തൃശൂര്‍ ജില്ല
വരവൂര്‍ (2)
ആകെ ഹോട്ട് സ്പോട്ടുകള്‍-524.
Summary: Covid-19 has been confirmed for 1,211 people in Kerala today. Of these, 1,026 were infected through contact. The test results of 970 patients were negative.
Keywords: Covid 19, Kerala, Coronavirus
COMMENTS