ജൂണ്‍ മാസം 117 തവണയാണ് റഷീദ് ഖാമസ് സ്വപ്ന സുരേഷിനെ വിളിച്ചിരിക്കുന്നത്. ജൂലായ് ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 35 തവണയും സ്വപ്നയെ...
ജൂണ്‍ മാസം 117 തവണയാണ് റഷീദ് ഖാമസ് സ്വപ്ന സുരേഷിനെ വിളിച്ചിരിക്കുന്നത്. ജൂലായ് ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 35 തവണയും സ്വപ്നയെ വിളിച്ചിരുന്നു. ജൂലായ് മൂന്നിന് മാത്രം 20 തവണയാണ് സ്വപ്നയെ റഷീദ് ഖാമസ് വിളിച്ചിരിക്കുന്നത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്ത് കേസിലെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ, യുഎഇ എംബസിയുടെ തിരുവനന്തപുരം ഓഫീസിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ സലാമി ഇന്ത്യ വിട്ടു.
തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് പോയി അവിടെ നിന്നാണ് മൂന്നു ദിവസം മുമ്പ് അദ്ദേഹം ദുബായിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് റഷീദ് ഖാമിസ് ഉള്‍പ്പെടെ എംബസിയുടെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് ഇന്ന് ഇന്ത്യ നയതന്ത്ര തലത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് റഷീദ് ഖാമിസ് ഇന്ത്യ വിട്ടത്.
റഷീദ് ഖാമിസിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗിലായിരുന്നു സ്വര്‍ണം കടത്തിയത്. സ്വര്‍ണം പിടിച്ചതിന് തൊട്ടു പിന്നാലെ മൂന്നുതവണ സ്വപ്ന സുരേഷിനെ റഷീദ് ഖാമിസ് വിളിച്ചിരുന്നു. മാത്രമല്ല ബാഗ് ബാഗ് യാതൊരു കാരണവശാലും തുറക്കാന്‍ പാടില്ലെന്ന് അദ്ദേഹം കസ്റ്റംസ് അധികൃതരോടു ശഠിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് നയതന്ത്ര ബാഗ് അല്ല എന്ന നിലപാടാണ് പിന്നീട് യുഎഇ സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്വര്‍ണ്ണം പിടികൂടിയപ്പോള്‍ താന്‍ അധികൃതരുമായി ഇടപെട്ടത് റഷീദ് ഖാമിസ് പറഞ്ഞിട്ടാണെന്ന് നേരത്തെ തന്നെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കോടതിയിലും സ്വപ്‌ന ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. റഷീദ് ഖാമിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ കാലഘട്ടത്തില്‍ റഷീദ് ഖാമിസ് ഇന്ത്യ വിട്ടത് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. സ്വര്‍ണം കള്ളക്കടത്ത് വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ചോദിച്ചറിയാനിരിക്കെയാണ് അദ്ദേഹം രാജ്യം വിട്ടിരിക്കുന്നത്. പ്രതികളുമായി അറ്റാഷെ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്വപ്‌നയുമായി ജൂലായ് 3, 5 തീയതികളില്‍ പലവട്ടം ഫോണില്‍ സംസാരിച്ചിരുന്നു എന്ന് കോള്‍ ലിസ്റ്റില്‍ നിന്ന് വ്യക്തമാണ്.
ജൂണ്‍ മാസം 117 തവണയാണ് അദ്ദേഹം സ്വപ്ന സുരേഷിനെ വിളിച്ചിരിക്കുന്നത്. ജൂലായ് ഒന്നു മുതല്‍ നാലു വരെയുള്ള ദിവസങ്ങളില്‍ 35 തവണയും സ്വപ്നയെ വിളിച്ചിരുന്നു. ജൂലായ് മൂന്നിന് മാത്രം 20 തവണയാണ് സ്വപ്നയെ റഷീദ് ഖാമസ് വിളിച്ചിരിക്കുന്നത്.
അറ്റാഷെയെ ചോദ്യം ചെയ്യുക തന്നെ വേണം എന്ന നിലപാടിലായിരുന്നു അന്വേഷണ ഏജന്‍സികള്‍. സ്വര്‍ണ്ണം പിടികൂടിയ ജൂലായ് അഞ്ചാം തീയതി പകല്‍ 11 മണിയോടടുപ്പിച്ച് എംബസിയുടെ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ ഫോണ്‍ നമ്പറില്‍ നിന്ന് മൂന്നുതവണ സ്വപ്നയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെ എംബസി ഓഫീസിലെ അഡ്മിന്‍ അറ്റന്‍ഷന്‍ സ്വര്‍ണ്ണം എത്തുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പലവട്ടം സ്വപ്നയെ വിളിച്ചിരുന്നു. മൂന്നാം തീയതി മാത്രം ഇദ്ദേഹം 20 തവണ സ്വപ്നയെ വിളിച്ചു.
Keywords: India, Dubai, Rasheed KIhamis, Embassy gold Smuggling
COMMENTS