നിയന്ത്രണങ്ങള്‍ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍, ആരോഗ്യ അത്യാവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ തിരുവനന്തപുരം: കൊറോ...
നിയന്ത്രണങ്ങള്‍ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍, ആരോഗ്യ അത്യാവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ
തിരുവനന്തപുരം: കൊറോണ വൈറസ് സാമൂഹ്യവ്യാപനം ഭയക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ഒരാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതല്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇന്നു തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം പകര്‍ന്നതോടെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
തലസ്ഥാനത്ത് അവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും.
ഒരു പ്രദേശത്ത് ഒരു പലവ്യഞ്ജന കട മാത്രമേ തുറക്കാന്‍ അനുമതി നല്കൂ. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഹോം ഡെലിവറി മുഖേന അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും.
മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും.
തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 14 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തതും ആശങ്ക പടര്‍ത്തുന്നു.
കേരളത്തില്‍ തന്നെ തിരുവനന്തപുരം നഗരത്തിലാണ് കൂടുതല്‍ സമ്പര്‍ക്ക രോഗവാധിതരുള്ളത്. രോഗബാധിതരില്‍ അധികവും കണ്ടെയ്ന്‍മെന്റ് സോണിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
COMMENTS