കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കൊല്ലം, കോഴിക്കോട്, കാസര്‍കോട്, ജില്ലകളിലായി കേരളത്തില്‍ മൂന്നു മരണം കൂടി. കേരളത്തില്‍ കോവിഡ് 19 ബാധിച്...
കൊച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കൊല്ലം, കോഴിക്കോട്, കാസര്‍കോട്, ജില്ലകളിലായി കേരളത്തില്‍ മൂന്നു മരണം കൂടി. കേരളത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്രവ പരിശോധനയില്‍ കൊറോണ വൈറസ് ബാധയാണെന്നു സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി കോയയാണ് മരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു.
കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48) യാണ് മരിച്ച മൂന്നാമത്തെയാള്‍. ഖൈറുന്നീസയ്ക്ക് തിങ്കളാഴ്ച്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഖൈറുന്നീസയുടെ രോഗ ഉറവിടവും വ്യക്തമല്ല.
Keywords: Kerala, Covid 19, Coronavirus, Kollam, Kasargod, Kozhikkode
COMMENTS