തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ഏറ്റവും അപകടരകമായ നിലയിലുള്ളത് തിരുവനന്തപുരം ജില്ലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ജി...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ഏറ്റവും അപകടരകമായ നിലയിലുള്ളത് തിരുവനന്തപുരം ജില്ലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 222ല്‍ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോമുണ്ടായത്. ജില്ലയില്‍ ഉറവിടമറിയാത്ത 16 കോസുകള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു.
ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചു. എംഎല്‍എയും നിരീക്ഷണത്തിലാണ്.
ഇതിനര്‍ത്ഥം പൊതുവില്‍ കരുതല്‍ വേണമെന്നാണ്. ചാല മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തുന്നു.
വൈറസ് വ്യാപനം രൂക്ഷമായ തീരപ്രദേശത്ത് മത്സ്യബന്ധന നിരോധനം ജൂലായ് 29 വരെ നീട്ടി.
കൊല്ലം ജില്ലയിലും സ്ഥിതി ആശങ്കാജനകമാണ്. ഇന്നു റിപ്പോര്‍ട്ടു ചെയ്ത 106 കേസുകളില്‍ 94 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഇതിനു പുറമേ, ഉറവിടമറിയാത്ത ഒന്‍പതു കേസുകളുമുണ്ട്. പുറത്ത് നിന്ന് വന്നത് രണ്ടു പേര്‍ മാത്രം.
Keywords: Kollam, Thiruvananthapuram, Covid 19, Coronavirus
COMMENTS