റോയ് പി തോമസ് കൊച്ചി : ബംഗളൂരുവില്‍ അറസ്റ്റിലായ സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരില്‍ നിന്ന...
റോയ് പി തോമസ്
കൊച്ചി : ബംഗളൂരുവില്‍ അറസ്റ്റിലായ സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരില്‍ നിന്നു് രണ്ടര ലക്ഷം രൂപയും പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുകളും എന്‍ ഐ എ പിടിച്ചെടുത്തു.
പ്രതികള്‍ രാജ്യം വിടാനും പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നുണ്ട്. എസ് ക്രോസ് കാറിലാണ് ഇവര്‍ ബംഗളുരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത.
സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരുവില്‍ ആദ്യം താമസിച്ചത് അത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. അവിടെ സുരക്ഷിതമല്ലെന്നു തോന്നി പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി.
എല്ലായിടത്തും മുറി ബുക്ക് ചെയ്തത് ഓണ്‍ലൈനിലൂടെയാണ്. ഒക്ടേവ് ഹാട്ടലിലെത്തി ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിനകം എന്‍ ഐ എ സംഘം പ്രതികളെ പിടികൂടി.
ഇതിനിടെ സന്ദീപ് നാഗാലാന്‍ഡിലെ തന്റെ സുഹൃത്തിനെ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട. സുഹൃത്തിന് അവിടെ റിസോര്‍ട്ടുണ്ട്. അവിടേക്ക് പോകാനും ആലോചന ഉണ്ടായിരുന്നതായി കരുതുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ഇരുവരെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തു. ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തതായാണ് അറിയുന്നത്.
Keywords: Swapna Suresh, Sandeep Nair, NIA, Bengaluru

COMMENTS