സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്വപ്‌നാ സുരേഷം സരിത്തും ഉള്‍പ്പെട്ട സംഘം കേരളത്തിലേക്ക് കോടാനുകോടികളുടെ സ്വര്‍ണം നടത്തിയതായാണ് പുതിയ കണ്ടെത...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വപ്‌നാ സുരേഷം സരിത്തും ഉള്‍പ്പെട്ട സംഘം
കേരളത്തിലേക്ക് കോടാനുകോടികളുടെ സ്വര്‍ണം നടത്തിയതായാണ് പുതിയ കണ്ടെത്തല്‍.
ജൂണ്‍ മാസത്തില്‍ മാത്രം 70 കിലോഗ്രാം സ്വര്‍ണമാണ് ഈ സംഘം കേരളത്തിലേക്ക് കടത്തിയത്. മൂന്നു തവണയായാണ് 70 കിലോഗ്രാം സ്വര്‍ണം എത്തിച്ചത്.
കൊണ്ടുവരുന്ന സ്വര്‍ണം എയര്‍പോര്‍ട്ടില്‍ നിന്നു നേരെ സരിത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെവച്ച് ആവശ്യക്കാരുടെ ഏജന്റുമാര്‍ വന്നു വാങ്ങി പോവുകയാണ് പതിവ്.
ജൂണില്‍ വന്നതില്‍ 33 കിലോഗ്രാം മലപ്പുറം സ്വദേശി സെയ്തലവിയാണ് വാങ്ങിയത്. ഇയാള്‍ക്ക് ദീര്‍ഘകാലമായി കള്ളക്കടത്തുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെയ്തലവിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
ഈ സംഘത്തിന്റെ മറ്റൊരു ഇടപാടുകാരന്‍ മലപ്പുറം സ്വദേശിയായ അന്‍വര്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍വറും കസ്റ്റംസിന്റെ പിടിയിലാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മലപ്പുറത്തെ എസ് എസ് ജ്വല്ലറി ഉടമയേയും കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കള്ളക്കടത്തിന്റെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.
Keywords: Swapna Sures, Customs, Jwellery, Gold Smuggling
COMMENTS