തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഒരാഴ്ചത്തേക്ക് എന്‍.ഐ.എയുടെ കസ്റ്റഡില്‍ വിട്ട...
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഒരാഴ്ചത്തേക്ക് എന്‍.ഐ.എയുടെ കസ്റ്റഡില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
പ്രതികള്‍ സ്വര്‍ണം കേരളത്തിലേക്കു കടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നുവെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ അര്‍ജ്ജുന്‍ അമ്പലപറ്റ കോടതിയെ അറിയിച്ചു.
പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടെങ്കിലും ഏഴു ദിവസമാണ് കോടതി അനുവദിച്ചത്.
യു എ ഇ എംബസിയുടെ എംബ്‌ളവും സീലും സ്വര്‍ണം കടത്താനായി ഇവര്‍ വ്യാജമായി നിര്‍മ്മിച്ചു. ഏതാനും മാസമായി എട്ട്, ഒന്‍പത് കിലോ ഗ്രാം വീതം വരുന്ന പല ബോക്‌സുകള്‍ ഇന്ത്യയിലേക്കു കടത്തി.
ഇന്ത്യയിലേക്കു കടത്തിയ സ്വര്‍ം ആര്‍ക്കെല്ലാം നല്കി, ആരെല്ലാം ഇടനിലക്കാരായി നിന്നു തുടങ്ങിയ കാര്യങ്ങളും പ്രതികളില്‍ നിന്ന് അറിയേണ്ടതുണ്ട്. ഭീകര ബന്ധമുള്ളവരിലും സ്വര്‍ണം എത്തിയതായാണ് സൂചന.
കേസിലെ ഒന്നാം പ്രതി സരിത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഈ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി എന്‍.ഐ.എ കൂടുതല്‍ ചോദ്യം ചെയ്യും.
യുഎഇയില്‍ കഴിയുന്ന മറ്റൊരു പ്രതി ഫാസില്‍ ഫരീദിനായി വാറന്റ് പുറപ്പെടുവിക്കാനും ഇയാളുടെ മേല്‍വിലാസം തിരുത്താനും അന്വേഷക സംഘം കോടതിയില്‍ അപേക്ഷ നല്കി.
കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി കെ.ടി. റമീസിനെ 14 ദിവസത്തേക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധനാ ഫലം വന്ന ശേഷം ഇയാളെ ജയിലിലേക്ക് മാറ്റും.
Summary: Swapna Suresh and Sandeep Nair, the accused in the gold smuggling case, were send to the custody of the NIA for a week. The order was issued by the NIA special court in Kochi.
NIA lawyer Arjun Ambalappatta told the court that the accused smuggled the gold to Kerala for terrorist activities. Although the NIA has asked the accused to remain in custody for 10 days, the court granted them seven days.
Kyewords: Swapna Suresh, Sandeep Nair, Gold smuggling case, NIA special court, Kochi, Arjun Ambalappatta, Kerala, Trrorist activities

COMMENTS