തിരുവനന്തപുരം: കീം പരീക്ഷ നടന്ന സമയത്ത് സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലസ്ഥാനത്ത് മാത്രം അറ...
തിരുവനന്തപുരം: കീം പരീക്ഷ നടന്ന സമയത്ത് സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലസ്ഥാനത്ത് മാത്രം അറുനൂറോളം രക്ഷിതാക്കള്‍ക്കെതിരെയാണ് കേസ്.
കീം പരീക്ഷ എഴുതിയ നാലോളം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലും പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ രക്ഷിതാക്കള്‍ തടിച്ചുകൂടിയ ചിത്രം പുറത്തുവന്ന സാഹചര്യത്തിലുമാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടംകൂടിയ ചിത്രങ്ങള്‍ പുറത്തു വന്ന ഉടന്‍തന്നെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കോട്ടണ്‍ ഹില്‍, മെഡിക്കല്‍ കോളേജ് പൊലീസ് പരിധിയില്‍ വരുന്ന പട്ടം സെന്റ് മേരീസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ 300 ലധികം ആളുകള്‍ തടിച്ചുകൂടിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 600 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: KEAM centre, Social distancing, Violation, Case against parents

COMMENTS