തിരുവനന്തപുരം: സ്വര്‍ണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണം തന്റെ ഓഫീസിലെത്തിയാലും വിഷമമില്ലെന്നു മ...
തിരുവനന്തപുരം: സ്വര്‍ണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണം തന്റെ ഓഫീസിലെത്തിയാലും വിഷമമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം താന്‍ നേരത്തേയും പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നല്ല വേഗത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപ്പോള്‍
എന്തിനാണ് വേവലാതി. മികച്ച അന്വേഷണ ഏജന്‍സിയാണ് എന്‍ഐഎ.
ഈ കേസില്‍ കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. ലഭിക്കുന്ന സൂചനകള്‍വച്ച് കൃത്യമായാണ് അന്വേഷണം പോകുന്നത്. ആരൊക്കെയാണ് കുറ്റവാളികളെന്ന വിവരം പുറത്തുവരട്ടെ. അതിനെന്തിനാണ് നമ്മള്‍ വേവലാതിപ്പെടുന്നത്. കാര്യങ്ങള്‍ നല്ല സ്പീഡില്‍ നീങ്ങുകയല്ലേ.
അനാവശ്യ വിവാദത്തില്‍ സ്പീക്കറെ ഉള്‍പ്പെടുത്തരുത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന് എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നത്. ഇക്കൂട്ടര്‍ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നവരാണെന്ന് അന്ന് ആര്‍ക്കുമറിയില്ല.
വിവാദ വനിതയുമായി ബന്ധപ്പെട്ട എന്റെ ഓഫീസിലെ ഒരാളെ മാറ്റിനിറുത്തി. ഇത് യുഡിഎഫിന് സ്വപ്നം കാണാനാകുമോ? കാര്യങ്ങള്‍ അതിനപ്പുറം വരുന്നെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. അതില്‍ സംശയമില്ല.
ശിവശങ്കര്‍ ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിര്‍ത്തിയത്. ഈ സ്ത്രീയെ നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസിനെയും ചുമതലപ്പെടുത്തി. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച് നടപടിയെടുക്കാനാവില്ല.
ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അതല്ലേ നമുക്ക് ചെയ്യാനാവൂ.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നു. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ അതിനുള്ള കാര്യങ്ങള്‍ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടില്‍ പരാതിയുയര്‍ന്നു. മറ്റ് പരാതികളുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായി തെളിഞ്ഞുവരണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ. അതിന്റെ ഫലം കാത്തിരുന്നുകൂടേ?
സര്‍ക്കാര്‍ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിക്ക് വസ്തുതകള്‍ വേണം. ഉറപ്പായി പറയുന്നു, അങ്ങനെ വന്നാല്‍, ആരെയും സംരക്ഷിക്കില്ല.
Keywords: Pinarayi Vijayan, NIA, Kerala, Shivasankar
COMMENTS