സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം:സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രതികളെ പിടികൂടുന്നതിന് എന്‍ ഐ എ സംഘത്തെ ഹായിച്ചത് പ്രതികളുടെ ഫോ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം:സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രതികളെ പിടികൂടുന്നതിന് എന്‍ ഐ എ സംഘത്തെ ഹായിച്ചത് പ്രതികളുടെ ഫോണുകള്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതികളിലൊരാളായ സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഈസമയം സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. അദ്ദേഹം ഈ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.
ആരുടെ കോള്‍ ആണെന്ന് കസ്റ്റംസ് ചോദിച്ചപ്പോള്‍ അഭിഭാഷകന്റെ കോള്‍ എന്നായിരുന്നു സഹോദരന്റെ മറുപടി. തുടര്‍ന്ന് ഈ ഫോണ്‍ കസ്റ്റംസ് പിടികൂടി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് സന്ദീപ് നായരുടെ കോള്‍ ആണെന്ന് മനസ്സിലായത്.
ഉടന്‍ തന്നെ വിവരം കസ്റ്റംസ് എന്‍ ഐ എ യെ അറിയിച്ചു. ചടുലമായ നീക്കത്തലൂടെ എന്‍ ഐ എ പ്രതികളുടെ സങ്കേതം കണ്ടെത്താന്‍ ഈ ഫോണ്‍ ഉപയോഗപ്പെടുത്തി.
ഇതിനൊപ്പം ബംഗളുരുവില്‍ എത്തിയശേഷം സ്വപ്ന സുരേഷിന്റെ മകളുടെ ഫോണ്‍ ഓണ്‍ ആക്കിയതും പ്രതികളെ കുടുക്കുന്നതിനു സഹായകമായി.
ഉടന്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോ ഈ വിവരം എന്‍ ഐ എയെ അറിയിച്ചു. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി അതുവഴി പ്രതികള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അനായാസം എന്‍ ഐ എ സംഘം എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
Keywords: NIA, Customs, IB, Gold Smuggling
COMMENTS