പത്തനംതിട്ട: ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ നഗരത്തിലിറങ്ങി കറങ്ങിനടന്നയാളെ പൊലീസും നാട്ടുകാരും ഓടിച്ചിട്ടു പിടികൂട...
പത്തനംതിട്ട: ദുബായില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ നഗരത്തിലിറങ്ങി കറങ്ങിനടന്നയാളെ പൊലീസും നാട്ടുകാരും ഓടിച്ചിട്ടു പിടികൂടി.
ഇയാള്‍ മൂന്നു ദിവസം മുന്‍പാണ് ദുബായില്‍ നിന്നെത്തിയത്. വീട്ടില്‍ വഴക്കിട്ടാണ് ഇറങ്ങിയതെന്നാണ് അറിയുന്നത്.
പത്തനംതിട്ടയിലെ സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനില്‍ വച്ച് മാസ്‌ക് ശരിയായി ധരിക്കാതിരുന്നതിന് പൊലീസ് തടഞ്ഞപ്പോഴാണ് ദുബായില്‍ നിന്നെത്തിയതാണെന്ന് ഇയാള്‍ പറഞ്ഞത്.
കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ട് പൊലീസ് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോട് ആംബുലന്‍സില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
തുടര്‍ന്ന് പൊലീസും നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഇയാളുടെ പിന്നാലെ ഓടി. ഓടിച്ചിട്ടു പിടിച്ച് കൈകാലുകള്‍ കെട്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സ്രവം പരിശോധനയ്ക്കായെടുത്തു. ഇയാളുടെ സഞ്ചാരപാത വ്യക്തമായിട്ടില്ല.
ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Dubai, Kerala, Pathanamthitta, Quarantine, Covid 19
COMMENTS