തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിന്റെ ഭീകരത വെളിപ്പെടുത്തുന്നു. ഇന്നു സംസ്ഥാനത്ത് ഒന്‍പതു പേരാണ് വൈറസിനു കീഴടങ്ങി മരിച്ചത്. മലപ്പുറം ജില...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിന്റെ ഭീകരത വെളിപ്പെടുത്തുന്നു. ഇന്നു സംസ്ഥാനത്ത് ഒന്‍പതു പേരാണ് വൈറസിനു കീഴടങ്ങി മരിച്ചത്.
മലപ്പുറം ജില്ലയിലെ തുവ്വൂര്‍ സ്വദേശി ഹുസൈന് കോവിഡ് ആണെന്നു സ്ഥിരീകരിച്ചു. ഇതോടെ, കോവിഡ് മരണം ഒന്‍പതായി.
കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം, വൃക്കരോഗം, ഹൃദ്രോഗം എന്നിവക്ക് ചികിത്സയിലായിരുന്നു.
ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്‌കരി (80) പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയില്‍ മരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76) വെള്ളിയാഴ്ചയാണ് മരിച്ചത്. ഇവരുടെ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശാരദയുടെ മകനും മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ യൗസേഫ് ജോര്‍ജ്, കോഴിക്കോട് സ്വദേശി ഷാഹിദ, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവര്‍.
സര്‍ക്കാര്‍ ഇന്ന് രണ്ടു മരണം മാത്രമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മരണസംഖ്യ 67 ആയി.
Keywords: Coronavirus, Covid 19, Kerala, Kollam, Alappuzha
COMMENTS