സ്വന്തം ലേഖകന്‍ തിരുവനന്തപുരം: യുഎഇ എംബസിയുടെ ഡിപ്ലോമാറ്റിക് കാര്‍ഗോ ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യുഎഇ എംബസിയുടെ ഡിപ്ലോമാറ്റിക് കാര്‍ഗോ ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും.
എന്‍ഐഎയ്ക്ക് അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അതിനാല്‍ എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് കേന്ദ്ര നിലപാട്.
സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണത്തിന്റെ വരവു സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍ഐഎ അന്വേഷിക്കും. ഇതിനൊപ്പം കസ്റ്റംസ് നടത്തുന്ന അന്വേഷണവും തുടരും.
ുഎഇ കോണ്‍സുലേറ്റിലേക്ക് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ എത്തിച്ച 30 കിലോ സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയതാണ് അന്വേഷണത്തിലേക്കു നയിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് യുഎഇയും വ്യക്തമാക്കിയിരുന്നു. വ്യക്തമായ അന്വേഷണം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
കേസ് സി.ബി.ഐക്കു വിടാന്‍ ഔപചാരികതകള്‍ വേണ്ടതുണ്ട്. അതിനു കാത്തിരുന്നാല്‍ അന്വേഷണം വൈകുമെന്നതിനാലാണ് എന്‍ ഐ എക്കു വിടുന്നത്. എങ്കിലും സിബിഐ അനൗദ്യോഗികമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കേസ് സംബന്ധിച്ച വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ശേഖരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും കേസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഇതിനൊപ്പം രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണം കടത്തുന്നത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്.
Keywords: Kerala, NIA, Gold Smuggling Case, CBI, IB
COMMENTS