തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചു...
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ദേശീയ അന്വേഷണ ഏജന്‍സി വിട്ടയച്ചു. അദ്ദേഹം വീട്ടിലേക്കു മടങ്ങി.
പേരൂര്‍ക്കട പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നത്തേത് പ്രാഥമികഘട്ട ചോദ്യം ചെയ്യലായിരുന്നു. ഇനിയും ചോദ്യം ചെയ്യല്‍ തുടരും. ഇന്നു ശിവശങ്കര്‍ നല്കിയ മൊഴികളും പ്രതികളുടെ മൊഴികളും ഒത്തുനോക്കി അതിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയാവും അടുത്ത ഘട്ടം ചോദ്യം ചെയ്യല്‍. അതിനു ശേശമായിരിക്കും ശിവശങ്കറിനെ പ്രതിചേര്‍ക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനം വരിക.
നേരത്തെ കസ്റ്റംസും ശിവശങ്കറിനെ ഒമ്പതര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിനു കൊടുത്ത മൊഴി എന്‍ ഐ എയ്ക്കു കൈമാറിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്നു ചോദ്യം ചെയ്തത്.
എന്‍.ഐ.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശിവശങ്കര്‍ സ്വന്തം കാറിലാണ് ചോദ്യം ചെയ്യലിന് വൈകിട്ട് നാല് മണിയോടെ ഹാജരായത്. അറസ്റ്റിലായ പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
Summary: Kerala Chief Minister's former Principal Secretary M Shivashankar has been released by the National Investigation Agency (NIA) after a five-hour interrogation as part of its probe into the gold smuggling case. He returned home. The interrogation took place at the Peroorkada Police Club. Today's was the preliminary stage of questioning. The interrogation will continue.
Keywords: Kerala Chief Minister, Principal Secretary, M Shivashankar, National Investigation Agency, NIA, Gold smuggling case, Interrogation, Peroorkada Police Clu
COMMENTS