സ്വന്തം ലേഖകന്‍ കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട...
സ്വന്തം ലേഖകന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണം കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു.
ഇന്നലെ ഒന്‍പതു മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തുടര്‍ന്നു വിട്ടയച്ച ശിവശങ്കറിനോട് ഇന്നു വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കൊച്ചിയില്‍ തുടരാനും അന്വേഷണസംഘം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യല്‍ പുനരാരംഭിച്ചത്.
എന്‍ ഐ എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറുമെല്ലാം ചേര്‍ന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസായതിനാലും ബിജെപി കേന്ദ്ര നേതൃത്വത്തിനു പ്രത്യേക താത്പര്യമുള്ളതിനാലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യലിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
ശിവശങ്കര്‍ എന്‍ ഐ എയ്ക്കും കസ്റ്റംസിനും നല്കിയ മൊഴികളിലെ പൊരുത്തക്കേടുകളാണ് ഇന്ന് പ്രധാനമായും പരിശോധിക്കുന്നത്. തെളിവുകള്‍ പലതും നിരത്തിയാണ് ചോദ്യം ചെയ്യല്‍.
ശിവശങ്കര്‍ കേസില്‍ സാക്ഷിയോ പ്രതിയോ ആവുകയെന്ന് ഇന്ന് അറിയാനായേക്കും. പ്രതികളെ വിശ്വസിച്ചത് തെറ്റായി പോയി എന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നതായി അറിയുന്നു. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും സ്വര്‍ണം കള്ളക്കടത്തില്‍ തനിക്കു പങ്കില്ലെന്നും ശിവശങ്കര്‍ ആവര്‍ത്തിച്ചു.
എന്‍ ഐ എ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ പലപ്പോഴും ശിവശങ്കറിന് ഉത്തരം മുട്ടിയെന്നാണ് സൂചന.
Keywords: Sivasankar IAS, Gold Smuggling Case, NIA, Kochi, Ajit Doval
COMMENTS