ബംഗളൂരു: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബംഗളൂരുവില്‍ ന...
ബംഗളൂരു: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബംഗളൂരുവില്‍ നിന്നു പിടികൂടി.
ഇരുവരെയും പിടികൂടിയ വിവരം തിരുവനന്തപുരത്തെ കസ്റ്റംസ് ഡിവിഷണല്‍ ഓഫീസിലെ അന്വേഷണ സംഘത്തെ എന്‍ഐഎ അറിയിച്ചു.
സ്വപ്നയെ നാളെ (ഞായര്‍) കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചേക്കും. കോവിഡ് പരിശോധന നടത്തി റിസല്‍ട്ടു വന്നാല്‍ മാത്രമേ വിശദമായ ചോദ്യം ചെയ്യലുണ്ടാകൂ.
മൂന്നാം പ്രതിയും വിദേശത്തു കഴിയുന്നയാളുമായ ഫൈസല്‍ ഫരീദും എന്‍ഐഎയുടെ കസ്റ്റഡിയിലായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കള്ളക്കടത്തിലൂടെ കിട്ടുന്ന പണം ഫൈസല്‍ ഫരീദും കൂട്ടാളികളും ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതാണ് യുഎപിഎ ചുമത്താന്‍ കാരണം.
എന്‍ഐഎയുടെ ബംഗളൂരുവിലെ യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നയുടെ മകളുടെ ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് ഒളിയിടം കണ്ടെത്തിയത്.
അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് സ്വപ്ന ബംഗളൂരുവിലേക്ക് പോയതെന്നാണ് ലഭിക്കുന്ന സൂചന. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതു വരെ സുരക്ഷിതമായി കഴിയാനാണ് ബംഗളൂരുവിലേക്കു വിട്ടത്.
കുടുംബത്തെയും സ്വപ്‌ന ഒപ്പം കൂട്ടിയിരുന്നു. മക്കളും ഭര്‍ത്താവും ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ സ്വപ്‌നയ്ക്കും കൂട്ടുപ്രതികള്‍ക്കും ഉടനൊന്നും ജാമ്യം കിട്ടാനും സാദ്ധ്യതയില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ച കോടതി അറസ്റ്റു വിലക്കിയിരുന്നില്ലെന്നതും എന്‍ ഐ എയ്ക്കു സൗകര്യമായി.
ഒളിവില്‍പ്പോയി ആറാം ദിവസമാണ് സ്വപ്ന കസ്റ്റഡിയിലായത്.
കേരള പൊലീസ് സഹായിക്കാതെ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം സ്വപ്നയെ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ തങ്ങളുടെ പ്രൊഫഷണല്‍ മിടുക്കു തെളിയിച്ചിരിക്കുകയാണ്.
ബംഗളുരുവിലെ ഒരു ഹോട്ടലില്‍ നിന്നാണ് സ്വപ്‌ന പിടിയിലായതെന്നാണ് അറിയുന്നത്. സന്ദീപ് ഒപ്പമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.
Keywords: NIA, Swapna Suresh, Sandeep Nair
COMMENTS