ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്ര മാനവിഭവശേഷി വികസന മന്താലയം സര്‍ക്കാര്...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്ര മാനവിഭവശേഷി വികസന മന്താലയം സര്‍ക്കാര്‍ തീരുമാനിച്ചു.
പരീക്ഷ മാറ്റിവയ്ക്കേണ്ടതുണ്ടോ എന്നു പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയും അഡ്വാന്‍സ്ഡ് പരീക്ഷ 27 നും നടത്താനാണ് തീരുമാനം.
നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കാണ് മാറ്റിയതെന്ന് മാനവിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു.
ഈ മാസം 18 മുതല്‍ 23 വരെ ജെഇഇ പരീക്ഷയും നീറ്റ് പരീക്ഷ 26 നും നടത്താനായിരുന്നു മുന്‍തീരുമാനം.
Keywords: India, JEE, NEET, Covid 19
COMMENTS