തിരുവനന്തപുരം : സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഉന്നത വിദ്യാഭ്യാസ, പിന്നാക്ക ക്ഷേമ മന്ത്രി കെടി ജലീല്‍ പല തവണ വിളിച്ചതിന...
തിരുവനന്തപുരം : സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഉന്നത വിദ്യാഭ്യാസ, പിന്നാക്ക ക്ഷേമ മന്ത്രി കെടി ജലീല്‍ പല തവണ വിളിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.
സ്വപ്‌ന ഒരു തവണ മന്ത്രിയെ വിളിത്തപ്പോള്‍ മന്ത്രി എട്ടു തവണ സ്വപ്നയെ വിളിച്ചു. ഔദ്യോഗിക ആവശ്യത്തിനാണ് സ്വപ്‌നയെ വിളിച്ചതെന്നും ദുബായ് എംബസിയിലെ അറ്റാഷെ പറഞ്ഞിട്ടായിരുന്നു വിളിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
ഇതിനൊപ്പം ജലീലിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഫോണിലേക്ക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഒരു തവണ വിളിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള ഫോണ്‍ സംഭാഷണ വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. 10 തവണ ജൂണില്‍ മാത്രം ജലീലിലും സ്വപ്നയും ഫോണില്‍ സംസാരിച്ചു. ഒന്നാം തീയതിയാണ് മന്ത്രിയുടെ ഫോണില്‍ സ്വപ്ന വിളിച്ചത്.
മന്ത്രി ജൂണില്‍ സ്വപ്നയെ വിളിച്ചതിന്റെ വിശദാംശം
ജൂണ്‍ 1 ഉച്ചയ്ക്ക് 1.27ന് 98 സെക്കന്‍ഡ്
ജൂണ്‍ 2 വൈകിട്ട് നാലിന് 64 സെക്കന്‍ഡ്
ജൂണ്‍ 5 ഉച്ചയ്ക്ക് 1.59ന് 89 സെക്കന്‍ഡ്
ജൂണ്‍ 8 ഉച്ചയ്ക്ക് 1.09ന് 105 സെക്കന്‍ഡ്
ജൂണ്‍16 വൈകിട്ട് 7.59ന് 79 സെക്കന്‍ഡ്
ജൂണ്‍ 23 രാവിലെ 10.13ന് സെക്കന്‍ഡുകള്‍
തുടര്‍ന്ന് മന്ത്രിക്ക് സ്വപ്‌നയുടെ എസ്എംഎസ്
ജൂണ്‍ 23ന് 10.15ന് 54 സെക്കന്‍ഡ്
ജൂണ്‍ 24ന് രാവിലെ 9.50ന് 84 സെക്കന്‍ഡ്
ജൂണ്‍ 25ന് രാത്രി 10ന് 195 സെക്കന്‍ഡ്
ജൂണ്‍ 26ന് ഉച്ചയ്ക്ക് 2.46ന് 83 സെക്കന്‍ഡ്
2020 മേയ് 27 ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നു തനിക്ക് മെസേജ് ലഭിച്ചുവെന്നും ഇതനുസരിച്ച് ഔദ്യോഗികമായി മാത്രമാണ് സ്വപ്നയെ വിളിച്ചതെന്നും മന്ത്രി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റമദാന്‍ ദിനത്തോടനുബന്ധിച്ച് യുഎഇ കോണ്‍സുലേറ്റ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാറുണ്ട്. ഇത്തരം പരിപാടിയില്‍ താന്‍ രണ്ടുമൂന്ന് പ്രാവശ്യം പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ലോക്ഡൗണ്‍ ആയതിനാല്‍ ഭക്ഷ്യകിറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല.
ഭക്ഷണ കിറ്റ് തയ്യാറാണ്, എവിടെയെങ്കിലും കൊടുക്കണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണമെന്നായിരുന്നു സന്ദേശം. കണ്‍സ്യൂമര്‍ ഫെഡ് വഴി കിറ്റ് വിതരണം ക്രമീകരിക്കാമെന്ന് പറഞ്ഞതനുസരിച്ച്, സ്വപ്ന എന്ന വ്യക്തി ബന്ധപ്പെടുമെന്ന് കോണ്‍സലിന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ചു കിട്ടിയ ആയിരത്തോളം ഭക്ഷണ കിറ്റുകള്‍ എടപ്പാള്‍, തൃപ്രംകോട് പഞ്ചായത്തില്‍ വിതരണം ചെയ്തു. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ അഡ്രസില്‍ അയച്ചു. യുഎഇ കോണ്‍സുലേറ്റ്് പണം കണ്‍സ്യൂമര്‍ ഫെഡിന് നല്‍കി. ഇതുമായി ബന്ധപ്പെട്ട് സ്വപ്നയുമായി സംസാരിച്ചിരുന്നു, മന്ത്രി പറഞ്ഞു.
Keywords: Minister KT Jaleel, Swapna Suresh, Phone Call
COMMENTS