സ്വന്തം ലേഖകന്‍ കൊച്ചി: സ്വര്‍ണം കള്ളക്കടത്ത് കേസില്‍ പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെ...
സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണം കള്ളക്കടത്ത് കേസില്‍ പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി വിട്ടയച്ചു.
ഇന്നലെ ഒന്‍പതര മണിക്കൂറാണ് ചോദ്യം ചെയ്തത്. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് എന്‍ഐഎ ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ട്.
രാവിലെ 10 മണിക്കു ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്.
കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.
എന്‍ഐഎ ദക്ഷിണ മേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
തിങ്കളാഴ്ച ഒന്പതര മണിക്കൂറോളം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഈ മാസം 23-ന് അഞ്ചര മണിക്കൂര്‍ തിരുവനന്തപുരത്തെ എന്‍ ഐ എ ഓഫീസിലും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പുറമേ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറിനെ വിട്ടയച്ചത് സംസ്ഥാന ഭരണ നേതൃത്വത്തിന് തത്കാലം ആശ്വാസമാണ്. അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നുവെങ്കില്‍ അതിന്റെ തുടര്‍ച്ചയായി അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് എത്തുമായിരുന്നു. ഇപ്പോഴും അതിനുള്ള സാധ്യത അടഞ്ഞിട്ടുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം പ്രതികള്‍ വന്നുപോയതിന്റെ ദൃശ്യങ്ങള്‍ എന്‍ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്. അവ കൂടി കിട്ടിയ ശേഷമായിരിക്കും തുടര്‍ നീക്കങ്ങള്‍.
Keywords: M Sivasankar, NIA, Kerala, Gold Smuggling
COMMENTS