തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തിന്റെ പേരില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രി...
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തിന്റെ പേരില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി അന്വേഷിച്ചു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ഗുരുതര ആരോപണങ്ങളാണ് ശിവശങ്കറിനെതിരേ ഉയര്‍ന്നത്. സര്വീസ്ചട്ടങ്ങള് ലംഘിച്ചു, ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് പഠിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. ഇൗ ബന്ധം തന്നെയാണ് കേസിലെ പ്രതികള്‍ ഉപയോഗപ്പെടുത്തിയതും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രതികള്‍ക്കു കയറിയിറങ്ങാന്‍ ഇൗ ബന്ധം അവസരമായി.
ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന കടുത്ത നിലപാടില്‍ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ എത്തിയതും ശിവശങ്കറിന്റെ നില പരുങ്ങലിലാക്കി. മന്ത്രിമാരായ വിഎസ് സുനില്‍ കുമാറും ചന്ദ്രശേഖരനും നേരിട്ടു മുഖ്യമന്ത്രിയെ കണ്ടാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
Keywords: M Sivasankar, Swapna Suresh, IAS officer, Suspension, Gold Smuggling
COMMENTS