തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തിരുവനന്തപുരം നഗരത്തിലെ അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണും നഗരസഭാ പരിധിയില്‍ ...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തിരുവനന്തപുരം നഗരത്തിലെ അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണും നഗരസഭാ പരിധിയില്‍ മറ്റു സ്ഥലങ്ങളില്‍ ലോക് ഡൗണും ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സാമൂഹിക വ്യാപനം തിരുവനന്തപുരത്തു സംഭവിച്ചിട്ടില്ലെന്നും  സൂപ്പര്‍ സ്പ്രെഡ് മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 
കോവിഡ് സാഹചര്യം തലസ്ഥാനത്ത് അതിരൂക്ഷമായി  തുടരുകയാണ്. 129 പേരിലാണ് ഇന്നുമാത്രം ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 105 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂന്തുറയിലെ തീരമേഖലയില്‍ സ്ഥിതി അതിരൂക്ഷമായി തന്നെ തുടരുന്നു. തിരുവനന്തപുരത്ത് അഞ്ച് ക്‌ളസ്റ്ററുകളാണ് ഉള്ളത്.
ഒരു പ്രദേശത്ത് അന്‍പതിലധികം രോഗികള്‍ ഉണ്ടാകുമ്പോഴാണ് ക്‌ളസ്റ്റര്‍ എന്നു പറുന്നത്. 
Keywords: Kerala, Thiruvananthapuram, Lockdown, Tripple Lockdown
 

 
							     
							     
							     
							    
 
 
 
 
 
COMMENTS