തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ ലോക് ഡൗണ്‍ ഈ മാസം 28 വരെ ദീര്‍ഘിപ...
തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ ലോക് ഡൗണ്‍ ഈ മാസം 28 വരെ ദീര്‍ഘിപ്പിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 91 ശതമാനവും സമ്പര്‍ക്കത്തിലൂടെ പകര്‍ന്നവരാണ്. ഇന്ന് രോഗബാധയുണ്ടായ 222ല്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
കൂട്ടത്തില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇന്ന് ഏറ്റവും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും തിരുവനന്തപുരത്താണ്. 25 പേര് മാത്രമാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തരായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്ഥിതി മോശമാണ്. ഇവിടെ ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൊത്തം 40 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി.
ഏഴു ഡോക്ടര്‍മാര്‍ക്കും അഞ്ച് സ്റ്റാഫ് നഴ്സുമാര്‍ക്കും ശസ്ത്രക്രിയാ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്ക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ഈ സ്ഥിതിയുണ്ടായത് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.
ജില്ലയിലെ തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്ന്മെന്റ് സോണുകളായി നിശ്ചയിച്ച് മുന്പിറങ്ങിയ ഉത്തരവില്‍ മാറ്റമുണ്ടാവില്ലെന്ന് കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ ഉത്തരവില്‍ പറയുന്നു.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് 30 ശതമാനം ജീവനക്കാരെ വച്ചും കിന്‍ഫ്ര പാര്‍ക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ അതേ സൈറ്റില്‍ താമസിക്കുന്നെങ്കില്‍ കെട്ടിടനിര്‍മാണത്തിനും അനുമതിയുണ്ട്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് ജൂലായ് 12ന് പുറപ്പെടുവിച്ച ഉത്തരവിലെ മറ്റ് നിര്‍ദേശങ്ങള്‍ അതേപടി തുടരും.
ഇതിനൊപ്പം പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമൂട് (വാര്‍ഡ് 7), കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
Keywords: Lockdown, Kerala, Thiruvananthapuram, Covid 19, Coronavirus
COMMENTS