തിരുവനന്തപുരം: കോവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ തിരുവനന്തപുരം നഗരത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റ്-വസ്ത്രവ്യാപാര ശാലകളായ രാമചന്ദ്രന്‍ സൂപ്പര്‍ ...
തിരുവനന്തപുരം: കോവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ തിരുവനന്തപുരം നഗരത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റ്-വസ്ത്രവ്യാപാര ശാലകളായ രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സ്, പോത്തീസ് എന്നിവയുടെ ലൈസന്‍സ് റദ്ദാക്കി.
കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും ചട്ടം ലംഘിച്ച് രണ്ടു സ്ഥാപനങ്ങളും കൂട്ടത്തോടെ ആളുകളെ അകത്തു കയറ്റി. അട്ടക്കുളങ്ങരയിലെ രാമചന്ദ്രനിലെ ഡസന്‍ കണക്കിനു ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. രോഗബാധയുള്ളവര്‍ വില്പനശാലയില്‍ ജോലി ചെയ്തതു വഴി നഗരത്തില്‍ വ്യാപകമായി രോഗം പരന്നതായും ആശങ്കയുണ്ട്.
ചട്ടം ലംഘിച്ചതിന് ഇരു സ്ഥാപനങ്ങള്‍ക്കുമെതിരേ നടപടിയെടുത്ത വിവരം മേയര്‍ കെ ശ്രീകുമാറാണ് അറിയിച്ചത്. എം ജി റോഡിലെ പോത്തീസും നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഒരേ സമയം നൂറുകണക്കിനു പേരെയാണ് അകത്തു കടത്തിയത്. ഇവിടെയും വില്പനയ്ക്കു നില്ക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. തമിഴ് നാട്ടില്‍ രോഗം പടര്‍ന്നു പിടിക്കുകയാണ്. ജീവനക്കാരില്‍ എത്ര പേര്‍ നാട്ടില്‍ പോയി വന്നിട്ടുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല.
Keywords: RAmachandran Textiles, Pothys, Kerala, Covid 19
COMMENTS