ആറ്റിങ്ങല്‍: കണ്ടക്ടര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. ഡിപ്പോയിലും സമീപ പ്രദേശങ്ങൡല...
ആറ്റിങ്ങല്‍: കണ്ടക്ടര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു.
ഡിപ്പോയിലും സമീപ പ്രദേശങ്ങൡലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ വെഞ്ഞാറമൂട് ഡിപ്പോ രാവിലെ അടച്ചിരുന്നു. അതിനു പിന്നാലെയാണ് ആറ്റിങ്ങലും അടയ്ക്കുന്നത്.
ഡിപ്പോള്‍ അടയ്‌ക്കേണ്ടിവരുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ബസ്സുകളില്‍ തിരക്ക് വളരെ കുറവാണ്. രാവിലെയും വൈകിട്ടും ഓഫീസ് സമയത്തു മാത്രമാണ് തിരക്ക്.
നേരത്തേ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കോവിഡ് വൈറസ് ബാധ ഗുരുതര പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
Keywords: Attingal, KSRTC, Covid 19
COMMENTS