കോഴിക്കോട്: കെഎസ്ആര്‍ടിസി സംസ്ഥാനത്തിനകത്ത് ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു....
കോഴിക്കോട്: കെഎസ്ആര്‍ടിസി സംസ്ഥാനത്തിനകത്ത് ശനിയാഴ്ച മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
നാളെ മുതല്‍ 206 ദീര്‍ഘദൂര ബസുകളാണ് നിരത്തിലിറങ്ങുന്നത്. എന്നാല്‍, അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തില്ല. എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്തിക്കൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല.
തിരുവനന്തപുരത്ത് കോവിഡ് രോഗികള്‍ കൂടുതലായതിനാല്‍ തമ്പാനൂരില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ല. പകരം ആനയറയില്‍ നിന്നാണ് താത്ക്കാലികമായി ബസ്സുകള്‍ പുറപ്പെടുകയും വന്നു ചേരുകയും ചെയ്യുക.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിറുത്താനുള്ള തീരുമാനം മാറ്റണമെന്നും നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Summary: Transport Minister AK Sasindran has said that KSRTC will start long-distance services within the state from Saturday.
From tomorrow, 206 long distance buses will be launched. However, interstate service will not be conducted. The minister said that passengers will be seated in all the seats.
COMMENTS