തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിതി അതീവ ഗുരുതരമാണെങ്കിലും ഉടൻ സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാ...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 സ്ഥിതി അതീവ ഗുരുതരമാണെങ്കിലും ഉടൻ സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
സ്ഥിതി ആശങ്കാജനകമാണെന്നും കർശന നിയന്ത്രണങ്ങൾ വേണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തുവേണം ലോക് സൗൺ പ്രഖ്യാപിക്കേണ്ടതെന്ന് ചില മന്ത്രിമാർ നിലപാടെടുത്തു.
ലോക് ഡൗൺ പ്രഖ്യാപനം സാമ്പത്തികരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന മന്ത്രിമാരുടെ അഭിപ്രായത്തിന് പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനമായി.
ഇതോടൊപ്പം നിയമസഭാ സമ്മേളനം നീട്ടിവെക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. കൊറോണ വൈറസ് വ്യാപനം സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടന്നിരിക്കെയാണ് നിയമസഭാസമ്മേളനം മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Keywords: Lockdown, Kerala, Covid spread

COMMENTS