സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളം സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളം സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ വേണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യം ഗൗരവത്തോടെ പരിഗണിക്കേണ്ടിവരുമെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എല്ലാ ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. ആദ്യമായി സംസ്ഥാനത്ത് വൈറസ് ബാധിതരുടെ പ്രതിദിന എന്ന് ആയിരം കടക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 785 പേര്‍ക്കും സമ്പര്
ക്കത്തിലൂടെയാണ് രോഗം ഉണ്ടായിരിക്കുന്നത്. 57 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതും ഗൗരവമുള്ള കാര്യമാണ്.
14 ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നാലു രോഗികള്‍ മാത്രമുള്ള വയനാട് മാത്രമാണ് ആശ്വാസം നല്‍കുന്നത്. തിരുവനന്തപുരം 226 രോഗികളുമായി ഒന്നാം സ്ഥാനത്ത് ഉള്ളപ്പോള്‍, 133 രോഗികളുമായി കൊല്ലം രണ്ടാംസ്ഥാനത്താണ്. ആലപ്പുഴയില്‍ 120 രോഗികളുണ്ട്. കാസര്‍കോട് 101 രോഗികളായി. മറ്റു ജില്ലകളില്‍ 100ല്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.
Summary: Chief Minister Pinarayi Vijayan said that Kerala is going to have to implement a complete lock down. Experts suggest a complete lockdown in the event of an increase in the spread of the corona virus. No decision has been taken in this regard so far. However, in the current context, it seems that this demand will have to be taken seriously, the CM said in a press conference.
Keywords: Kerala, Lockdown, Virus, Covid 19, Pinarayi Vijayan
COMMENTS