മുംബയ്: അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊറോണ വൈറസ് ബാധിതരായി ആശുപത്രിയിലായതിനു പിന്നാലെ അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിക്കും മകള്‍ ആര...
മുംബയ്: അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊറോണ വൈറസ് ബാധിതരായി ആശുപത്രിയിലായതിനു പിന്നാലെ അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു.
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യയ്ക്കും മകള്‍ക്കും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും സ്രവ പരിശോധനാ ഫലത്തില്‍ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു.
ഐശ്വര്യയേയും മകളെയും മുംബയ് നാനാവതി ആശുപത്രിയിലേക്കു മാറ്റി. ബച്ചന്മാരും നാനാവതി ആശുപത്രിയിലാണുള്ളത്.
സീനിയര്‍ ബച്ചന് ശ്വാസതടസം അനുഭവപെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചത്.
ഏതാനും ദിവസം മുന്‍പ് ടിവി ചാനലിനായി പരസ്യ വീഡിയോയുടെ ചിത്രീകരണം നടത്തിയിരുന്നു. ഇതിനിടെയാകാം അഭിഷേകിന് രോഗം പിടിപെട്ടതെന്നാണ് അനുമാനം.
നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്കും രോഗം പിടിപെട്ടു. തനിക്കു രോഗബാധയില്ലെന്നും നടന് അറിയിച്ചു.
Keywords: Amitabh Bachchan , Abhishek, Aishwarya Rai Bachchan, Aradhya, Maharashtra Health Minister Rajesh Tope, COVID-19, Jaya Bachchan
COMMENTS