ദുബായ് : യുഎഇയില്‍ നിന്നു ഇന്ത്യയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങള്‍ തത്കാലം വരേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെ, നാട്ടില്...
ദുബായ് : യുഎഇയില്‍ നിന്നു ഇന്ത്യയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങള്‍ തത്കാലം വരേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു.
ഇതോടെ, നാട്ടില്‍ തിരിച്ചെത്താന്‍ വിമാനം ഏര്‍പ്പെടുത്തിയ വലിയൊരു വിഭാഗം പ്രവാസികള്‍ പ്രതിസന്ധിയിലായി.
വിമാനങ്ങള്‍ വിലക്കിയതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം യുഎഇയിലെ വിമാന കമ്പനികളെ അറിയിച്ചതായാണ് ലഭിക്കുന്ന സൂചന.
വന്ദേ ഭാരത് ദൗത്യത്തിന് യുഎഇയിലെത്തുന്ന വിമാനങ്ങളില്‍ ഇവിടെനിന്നു യാത്രക്കാരെ കൊണ്ടു ചെല്ലുന്നതിനു യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ, വന്ദേ ഭാരത് ദൗത്യത്തിനു വിമാനങ്ങള്‍ അയയ്ക്കുന്നത് നഷ്ടമാണെന്നു കണ്ടാണ് കേന്ദ്ര നിലപാട്. ഇന്ത്യയും യുഎഇയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഇത്തിഹാദ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആളെ കൊണ്ടുവരുന്നുണ്ട്. പകരം ചാര്‍ട്ടേഡ് സര്‍വീസിന് ഇന്ത്യന്‍ വിമാനങ്ങള്‍ അയയ്ക്കാനും ആലോചനയുണ്ട്.
യുഎഇ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇതുവരെ തടസ്സമില്ല.
Keywords: India, UAE, Chartered Flights, Covid 19
COMMENTS