അഭിനന്ദ് ന്യൂഡല്‍ഹി: എല്ലാ സ്‌കൂളുകളിലും മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ അഞ്ചാം ക്ലാസ് വരെ പ്രബോധന മാധ്യമമാക്കിക്കൊണ്ട്, ദേശീയ വിദ്യാഭ്യാസ നയ...
അഭിനന്ദ്
ന്യൂഡല്‍ഹി: എല്ലാ സ്‌കൂളുകളിലും മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ അഞ്ചാം ക്ലാസ് വരെ പ്രബോധന മാധ്യമമാക്കിക്കൊണ്ട്, ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
നിലവിലുള്ള 10, + 2 സ്‌കൂള്‍ ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ട് 5 + 3 + 3 + 4 രീതിയിലായിരിക്കും ഭാവിയില്‍ വിദ്യാഭ്യാസ സമ്പ്രദായം. മൂന്നിനും 18 നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദ്യാഭ്യാസ സമ്പ്രദായം.
ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനൊപ്പം തൊഴില്‍ വിദ്യാഭ്യാസം, 10 + 2 സ്‌കൂള്‍ ഘടനയില്‍ മാറ്റം, നാല് വര്‍ഷത്തെ ബാച്ചിലേഴ്‌സ് പ്രോഗ്രാം എന്നിവയാണ് നയം നിര്‍ദ്ദേശിക്കുന്ന പുതിയ ഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.
മാതൃഭാഷ അല്ലെങ്കില്‍ പ്രാദേശിക ഭാഷ 5-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളിലും പ്രബോധന മാധ്യമമായിരിക്കണം. എന്‍ഇപി 2020 പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ വിദേശ ഭാഷ പഠിക്കാന്‍ അവസരമുണ്ടാവും. സംസ്‌കൃതം എല്ലാ തലത്തിലും പഠിക്കാന്‍ അവസരമുണ്ട്. എങ്കിലും ഒരു വിദ്യാര്‍ത്ഥിക്കും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ല. തെക്കന്‍ സംസ്ഥാനങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്നതായി നേരത്തേ ആരോപിച്ചിരുന്നു.
ക്‌ളാസ് വിഭജന രീതി:
* മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള മൂന്നുവര്‍ഷം പ്രീ സ്‌കൂള്‍ കാലം.* പ്രീ സ്‌കൂള്‍ കാലത്തിനൊപ്പം ഒന്നാംക്ലാസും രണ്ടാംക്ലാസും ചേരുന്ന അഞ്ചു വര്‍ഷമാണ് ആദ്യഘട്ടം. അതായത്, മൂന്നു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ ഈ ഘട്ടിത്തില്‍ വരും.* മൂന്നു മുതല്‍ അഞ്ചാം ക്ലാസ് വരെ (8-11 വയസ്സ്) രണ്ടാംഘട്ടം അഥവാ പ്രിപ്പറേറ്ററി സ്റ്റേജ്.* മിഡില്‍ സ്റ്റേജില്‍ ആറു മുതല്‍ എട്ടാം ക്ലാസ് വരെ (11- 14 വയസ്സ്) ഉണ്ടാകും.* സെക്കന്‍ഡറി സ്റ്റേജില്‍ ഒമ്പതു മുതല്‍ 12-ാം ക്ലാസുവരെ (14-18 വയസ്സ്).
10, 12 ക്ലാസുകള്‍ക്കായി ബോര്‍ഡ് പരീക്ഷകള്‍ തുടരുമെങ്കിലും ും സമഗ്രവികസനം ലക്ഷ്യമിട്ട് പുനര്‍ രൂപകല്‍പ്പന ചെയ്ത പരീക്ഷയായിരിക്കും നടത്തുക. ഇതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനായി ഒരു പുതിയ ദേശീയ വിലയിരുത്തല്‍ കേന്ദ്രം സ്ഥാപിക്കും. പ്രകടന വിലയിരുത്തല്‍, അവലോകനം, സമഗ്രവികസനത്തിനായുള്ള അറിവിന്റെ വിശകലനം എന്നിവയായിരിക്കും ഈ കേന്ദ്രത്തിന്റെ ലക്ഷ്യം.
വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറച്ച്, എന്നാല്‍ വിശാലമാക്കുന്നതായിരിക്കും പുതിയ പദ്ധതി. കല, ശാസ്ത്രം, പാഠ്യേതര, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, തൊഴില്‍, അക്കാദമിക് പഠനം എന്നിവ തമ്മില്‍ കര്‍ശനമായ വേര്‍തിരിവ് ഉണ്ടാകില്ല.
2040 ആകുന്നതോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും സമഗ്ര വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണമെന്നും പുതിയ പദ്ധതി വിഭാവനം ചെയ്യുന്നു.
പുതിയ പദ്ധതി പ്രകാരം നാലു വര്‍ഷത്തെ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം നിലവില്‍ വരും. ഇതില്‍ കുട്ടികള്‍ നാലു വര്‍ഷവും പഠിക്കണമെന്നില്ല. രണ്ടു വര്‍ഷ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നലു വര്‍ഷവും പഠിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിക്കും. എംഫില്‍ (മാസ്റ്റര്‍ ഒഫ് ഫിലോസഫി) കോഴ്സുകള്‍ നിര്‍ത്തലാക്കും.
ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഒഫ് ഇന്ത്യ (എച്ച്ഇസിഐ) രൂപീകരിക്കും. 2035 ആകുന്നതോടെ മൊത്തം എന്റോള്‍മെന്റ് അനുപാതം 26.3 ശതമാനത്തില്‍ നിന്ന് (50 ശതമാനമായി ഉയര്‍ത്തുക എന്നതാണ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. നിയമ, മെഡിക്കല്‍ കോളേജുകളുടെ അധികാരപരിധി എച്ച്ഇസിഐക്ക് ഉണ്ടാകില്ല.
ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സില്‍ ഫോര്‍ റെഗുലേഷന്‍, മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ കൗണ്‍സില്‍, ധനസഹായത്തിനുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗണ്‍സില്‍, അക്രഡിറ്റേഷനായി നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്നിങ്ങനെ നാല് സ്വതന്ത്ര സ്ഥാപനങ്ങള്‍ നിലവിലുണ്ടാവും.
Summary: The Union Cabinet approved the National Education Policy, making it the medium of instruction in all schools in the mother tongue or local language up to the fifth standard.
In the future, the education system will be 5 + 3 + 3 + 4 by changing the existing 10, + 2 school structure. The new education system will cover all children between the ages of three and 18.
Keywords: The Union Cabinet, National Education Policy, schools, local language , fifth standard,
education system, school structure, +2
COMMENTS