കൊച്ചി: യുഎഇ എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്...
കൊച്ചി: യുഎഇ എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തു. കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള യു.എ.ഇ. നയതന്ത്ര പ്രതിനിധി റാഷിദ് ഖാമിസ് അല്‍ ഷെയിമെയിലി നിര്‍ദ്ദേശിച്ചതു പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു.
വെള്ളിയാഴ്ച കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന. അഞ്ച് ദിവസമായി ഒളിവില്‍ കഴിയുന്ന സ്വപ്ന ഓണ്‍ലൈനായാണ് ബുധനാഴ്ച രാത്രി മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
താന്‍ നിരപരാധിയാണ്. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല. റാഷിദ് ഖാമിസിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതോടെ കേസിനു രാജ്യാന്തര മാനവും കൈവരികാണ്. ഇന്ത്യ-യുഎഇ ബന്ധത്തെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് സ്വപ്‌ന കേസിനെ കൊണ്ടെത്തിക്കുന്നതും.
യുഎഇയില്‍ നിന്നു വന്ന ബാഗേജ് തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്‌സില്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത്. പാഴ്‌സല്‍ തന്റേതെന്ന് പിന്നീട് അദ്ദേഹം നേരിട്ടെത്തി സമ്മതിച്ചു. ബാഗില്‍ സ്വര്‍ണമാണെന്നു തനിക്ക് അറിയില്ലായിരുന്നുവെന്നും ജാമ്യ ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു.
Keywords: Swapna Sures, Gold Smuggling Case, Kerala, UAE Consulate
COMMENTS